സൗദിയിൽ മരിച്ച ഹരീഷിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ജിദ്ദ: കഴിഞ്ഞ ജനുവരി 28 ന് ഖമീസ് മുഷൈത്തിൽ നിന്ന് ട്രൈലർ ഓടിച്ച് ജിദ്ദയിൽ എത്തി ഹൃദയാഘാതം മൂലം ജിദ്ദ ജാമിഅ ആശുപത്രിയിൽ വെച്ച് മരണപ്പെട്ട കൊല്ലം ജില്ലയിലെ കടക്കൽ ഇട്ടിവ സ്വദേശി ഹരീഷ് കുമാറിൻ്റെ മൃതദേഹം ഇന്ന് പുലർച്ചെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ജിദ്ദ എയർപോർട്ടിൽ എത്തിച്ചു.
ഉച്ചക്കുള്ള ഗൾഫ്എയർ വിമാനത്തിൽ നാളെ കാലത്ത് മൃതദ്ദേഹം തിരുവനന്തപുരം എയർപോർട്ടിൽ എത്തിചേരുമെന്ന് ജിദ്ദ കെ എം സിസി വെൽഫയർ വിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട് അറിയിച്ചു.
പത്ത് ദിവസത്തോളമായി മോർച്ചറിയിൽ ആയിരുന്ന മൃതദ്ദേഹം പേപ്പർ വർക്കുകളും മറ്റും പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു നേതൃത്വം നൽകിയത് ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa