Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ യു പി സ്വദേശി വാഹനാപകടത്തിൽ മരിച്ച കേസിൽ ജയിലിലായിരുന്ന മലയാളി മോചിതനായി

ദമാം: ആവശ്യമായ രേഖകളില്ലാതെ വാഹനം ഓടിച്ച് ഉണ്ടായ അപകടത്തിൽ യു പി ക്കാരൻ മരിച്ചതിനെ തുടർന്ന് ജയിലിലായ കേസിൽ നിലംബൂർ സ്വദേശി പ്രമോദിനു മോചനം.

മരിച്ച യു പി സ്വദേശിയുടെ കുടുംബത്തിനു വൻ തുക നഷ്ടപരിഹാരം നൽകാനാകാതെ തടവിൽ കഴിഞ്ഞിരുന്ന പ്രമോദ് ഒടുവിൽ നാട്ടുകാരുടെയും പ്രവാസി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ദിയാ പണം കണ്ടെത്തിയതിനെ തുടര്‍ന്ന് ജയിൽ മോചിതനാകുകയായിരുന്നു.

ദമ്മാം ഖത്തീഫിലെ ഒരു സ്ഥാപനത്തിൽ നാല് വര്‍ഷം മുമ്പ് ഡ്രൈവറായാണു പ്രമോദ് ജോലിക്കെത്തിയത്. എന്നാൽ ഇന്‍ഷൂറന്‍സോ മറ്റു രേഖകളോ ഇല്ലാത്ത വാഹനം സ്ഥാപന മേധാവികളുടെ നിർബന്ധം കാരണം ഓടിക്കാന്‍ പ്രമോദ്നിർബന്ധിതനാകുകയായിരുന്നു.

പ്രമോദിനെ നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ജാമ്യത്തിലിറക്കിയെങ്കിലും കോടതിയില്‍ നിന്നും മരിച്ച വ്യക്തിയുടെ കുടുംബത്തിന് ദിയാമണി നല്‍കാൻ വിധി വന്നു. വൻ തുക സമാഹരിക്കാൻ ഒടുവിൽ കൂട്ടായ്മ രൂപം കൊള്ളുകയും പ്രമോദിൻ്റെ മോചനത്തിനു വഴിയൊരുങ്ങുകയും ചെയ്യുകയായിരുന്നു.

സ്ഥാപനങ്ങളുടെ വിസകളിൽ എത്തി ആവശ്യമായ രേഖകളില്ലാതെ വാഹനങ്ങൾ ഓടിക്കുന്നവർ പ്രത്യേകം സൂക്ഷിക്കണമെന്ന് ഇത്തരം സംഭവങ്ങൾ എല്ലാവരെയും വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണു. എന്തെങ്കിലും പ്രശനങ്ങൾ സംഭവിച്ചാൽ നിയമ പരമായി മുന്നോട്ട് നീങ്ങാൻ വരെ അസാധ്യമാകുന്ന തരത്തിലാണു കുരുക്കുകൾ വീഴുക. ശരിയായ രേഖകൾ ഇല്ലാത്ത വാഹനങ്ങൾ ഓടിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം. പല ഹൗസ് ഡ്രൈവർമാർക്ക് പോലും ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾ ഓടിച്ച് ഉണ്ടാകുന്ന അപകടങ്ങൾക്ക് വലിയ വില നൽകേണ്ടി വന്നിട്ടുണ്ടെന്ന് ഓർക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്