സൗദിയിലെ മൂന്ന് മേഖലകളിൽ മൊബൈൽ,സീറ്റ് ബെൽറ്റ് നിയമ ലംഘനം ഞായറഴ്ച മുതൽ കാമറയിൽ പിടിക്കപ്പെടും
സൗദിയിലെ മൂന്ന് മേഖലകളിലെ ഹൈവേകളിൽ വാഹനമോടിക്കുന്നതിനിടയിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കലും, മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഓട്ടോമാറ്റിക് കാമറകൾ വഴി രേഖപ്പെടുത്തുമെന്ന് റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു.
അടുത്ത ഞായറാഴ്ച (17-02-19) മുതൽ ഖസീം, അസീർ, ജിസാൻ എന്നീ മൂന്ന് മേഖലകളിലെ ഹൈവേകളിലാണു നിയമ ലംഘകരെ കാത്ത് കാമറക്കണ്ണുകൾ തുറന്നിരിക്കുക.
സൗദിയിൽ സീറ്റ് ബെൽറ്റ്, മൊബൈൽ ഉപയോഗങ്ങൾ ഓട്ടോമാറ്റിക്കായി പിടി കൂടുന്നതിനുള്ള സജ്ജീകരണങ്ങൾ ആദ്യ ഘട്ടങ്ങളിൽ നഗരങ്ങൾക്കുള്ളിലും പിന്നീട് ആവശ്യാനുസരണം ഹൈവേകളിലേക്കും വ്യാപിക്കുകയാണു അധികൃതർ ചെയ്യുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa