തിരിച്ചടിച്ച് ഇന്ത്യ; പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തി
പഹൽഗാം കൂട്ടക്കൊലക്ക് തിരിച്ചടിയായിക്കൊണ്ട് പാകിസ്ഥാൻ, പാക് അധീന കാശ്മീർ എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തി ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചു.
ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ലക്ഷ്യം വയ്ക്കുകയും ചെയ്ത സ്ഥലങ്ങളാണിവ. മൊത്തത്തിൽ, ഒമ്പത് (9) സ്ഥലങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ട്.
ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും ഇന്ത്യ ഗണ്യമായ സംയമനം പാലിച്ചു. സാധാരണക്കാരെയോ സൈനിക കേന്ദ്രങ്ങളോ ലക്‌ഷ്യം വെക്കാതെ ഭീകര താവളങ്ങൾ മാത്രമാണ് ഇന്ത്യ ആക്രമിച്ചത്.
25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ട ക്രൂരമായ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ സൈനിക നടപടി.
ആക്രമണത്തിൽ നൂറ് കണക്കിന് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ പ്രതിരോധ മന്ത്രാലയം പിന്നീട് നൽകും.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ എല്ലാ വ്യോമ പ്രതിരോധ യൂണിറ്റുകളും പ്രതികാര നടപടികളെ നേരിടാൻ പൂർണ്ണമായും സജ്ജമാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa