ഹുറൂബ് നീക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി സൗദിയിലെ നിരവധി ഗാർഹിക തൊഴിലാളികൾ
റിയാദ്: ഹുറൂബായ ഗാർഹിക തൊഴിലാളികളുടെ പദവി ശരിയാക്കുന്നതിനുള്ള അവസരം നിരവധി പ്രവാസികൾ ഉപയോഗപ്പെടുത്തുന്നതായി സർവീസ് മേഖലയിലുള്ളവർ അറിയിക്കുന്നു.
മെയ് 11 മുതൽ 6 മാസത്തിനുള്ളിൽ ആണ് ഹുറൂബായ ഗാർഹിക തൊഴിലാളികൾ അവരുടെ പദവി ശരിയാക്കേണ്ടത്.
മുസാനദ് പ്ലാറ്റ്ഫോം വഴി ഹുറൂബായ ഗാർഹിക തൊഴിലാളികളുടെ പദവി ശരിയാക്കാൻ പുതിയ തൊഴിലുടമകൾക്ക് സാധിക്കും.
ഹുറൂബായി പ്രയാസപ്പെടുന്ന നിരവധി ഗാർഹിക തൊഴിലാളികൾക്ക് ഈ ആനുകൂല്യം വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
അതേ സമയം, ഇത് സംബന്ധിച്ച പ്രഖ്യാപന തീയതിക്ക് ശേഷം ഹുറൂബ് ആകുന്ന തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം നെരത്തെ ഓർമ്മിപ്പിച്ചിട്ടുണ്ട്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa