Saturday, April 19, 2025
Jeddah

നാട്ടിൽ പോവാനിരുന്ന ആലിപ്പറമ്പ് സ്വദേശി ജിദ്ദയിൽ നിര്യാതനായി. 

പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി പരേതനായ കണക്കഞ്ചേരി മുഹമ്മദ്‌ ഹാജിയുടെ മകൻ സൈതലവി കഴിഞ്ഞ ദിവസം  ജിദ്ദയിൽ നിര്യാതനായി.  മദീനയിലും,  ജിദ്ദയിലുമായി ഇരുപത്തിഎട്ട് വർഷമായി ജോലിചെയ്ത് വരികയായിരുന്ന സൈതലവി നാട്ടിലേക്ക് പോവാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള പ്രവർത്തനങ്ങൾക്ക് സാമൂഹിക പ്രവർത്തകനായ നൗഷാദ് മമ്പാട്,  ശിഹാബുദ്ധീൻ കൂരാട് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം നടക്കുന്നു.
വിവരം അറിഞ്ഞു ഷാർജയിലുള്ള മകൻ ഫാസിൽ നാട്ടിൽ എത്തിയിട്ടുണ്ട്.
അരക്കുപറമ്പ് പുത്തൂർ സ്വദേശി ആലായൻ അയമു ഹാജിയുടെ മകൾ ഫാത്തിമയാണ് ഭാര്യ.
ഫാസിൽ (ഷാർജ ) ആരിഫ എന്നിവർ മക്കളാണ്. റിയാദിലുള്ള മരുമകൻ പി. ടി. ഇക്ബാൽ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa