Sunday, November 24, 2024
Jeddah

നിലമ്പൂര്‍ മണ്ഡലം കെ എം സി സി നാളേക്കൊരിന്ന്  നേതൃ സംഗമം നടത്തി.

ജിദ്ദയിലെ നിലമ്പൂര്‍ മണ്ഡലം കെ എം സി സി കമ്മിറ്റിയുടെ  നേതൃത്വത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത്‌-മുനിസിപ്പല്‍ ഭാരവാഹികളെയും പങ്കെടുപ്പിച്ചു കൊണ്ട് നേതൃ സംഗമം നാളേക്കൊരിന്ന് എന്ന പേരില്‍ സംഘടിപ്പിച്ചു.

f780010c-8cdb-4412-9f73-a794f2db7980.jpg

മര്‍ഹൂം. അബൂബക്കര്‍ ആലങ്ങാടന്‍ നഗറില്‍ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ആറു മണി വരെ  നടന്ന സംഗമത്തില്‍ മലപ്പുറം ജില്ല കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അഡ്വ. വി. വി. പ്രകാശ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. നിലമ്പൂര്‍ മണ്ഡലം പ്രസിഡണ്ട്‌ സൈക്കോ ഹംസ അധ്യക്ഷം വഹിച്ച ക്യാമ്പിന്റെ ഉത്ഘാടനം ജിദ്ദാ മലപ്പുറം ജില്ല കെ എം സി സി പ്രസിഡണ്ട് പി എം എ ഗഫൂര്‍ നിര്‍വഹിച്ചു. ഇസ്ഹാക്ക് പൂണ്ടോളി, ഒ ഐ സി സി മിഡില്‍ ഈസ്റ്റ്‌ കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍, ഹക്കീം പാറക്കല്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.   ഉത്ഘാടന സെഷനില്‍ കെ ടി ജുനൈസ് സ്വാഗതവും നിഷാജ് അണക്കായ് നന്ദിയും പറഞ്ഞു.

9a943560-8dfa-4861-9fd4-71d40e4cbe0f.jpg

രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തി തുടങ്ങിയ ക്യാമ്പിന്‍റെ പഠന സെഷനില്‍ മതേതര ഇന്ത്യയിലെ മുസ്ലിം ലീഗിന്റെപ്രസക്തി എന്ന വിഷയത്തില്‍ നാസര്‍ വെളിയംകോട്‌ പ്രഭാഷണം നടത്തി. തുടര്‍ന്ന് നവമാധ്യമങ്ങൾ;മാറ്റങ്ങളുംസമീപനങ്ങളും എന്നാ വിഷയത്തെ ആസ്പദമാക്കി പ്രമുഖ ബ്ലോഗര്‍ ബഷീർവള്ളിക്കുന്ന് ക്ലാസ്സെടുത്തു.

ab1b2868-7644-4d99-be1c-139bfc30901d.jpg

ഉച്ചക്ക് ശേഷം നോര്‍ക്ക-ക്ഷേമനിധി  എന്ത്, എന്തിന്, എങ്ങനെ? എന്നാ സെഷനില്‍ ഉമ്മര്‍ കോയ ക്യാമ്പ് അംഗങ്ങളുടെ സംശയ നിവാരണം നടത്തികൊണ്ട് സര്‍ക്കാര്‍ അനുബന്ധ പ്രവാസി സഹായങ്ങള്‍ വിശദീകരിച്ചു. നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന ബിസിനെസ്സ് പദ്ധതിയായ നെസ്റ്റ് ഗ്രൂപ്പിന്‍റെ ലാഭവിഹിതം ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. പദ്ധതിയുടെ ഒരു വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്‌ മണ്ഡലം ട്രെഷരര്‍ മനാഫ് അവതരിപ്പിച്ചു. കഴിഞ്ഞ വര്ഷം ഹജ്ജ് വേളയില്‍ വളണ്ടിയര്‍ ആയി സേവനം അനുഷ്ടിച്ച മണ്ഡലത്തിലെ പ്രവര്‍ത്തകരായ സുബൈര്‍ വട്ടോളി, അബ്ദുൽ സലാം, ബഷീർപുതുകൊള്ളി, ഫസല് റഹ്‌മാൻ, സിയാവുദീൻ, സുധീർ കുരിക്കൾ, സമീർപനോലൻ എന്നിവര്‍ക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരങ്ങള്‍ ക്യാമ്പില്‍ വെച്ച് കൈമാറി.

3d80dec6-68c6-4049-a8f2-3605ee79e6a8.jpg

വിവിധ പഞ്ചായത്ത്‌-മുനിസിപ്പല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ അഷറഫ് കരിമ്പില്‍ (നിലമ്പൂര്‍ മുനിസിപ്പാലിറ്റി) അബ്ദുല്‍ ഗഫൂര്‍ (മൂത്തേടം) ജനീഷ് (വഴിക്കടവ്) സിറാസ് (കരുളായി) ഉമ്മര്‍ കെ ടി (ചുങ്കത്തറ) അബ്ദുല്‍ കരീം (അമരമ്പലം) അബ്ദുല്‍ സലാം (പോത്തുകല്ല്) അബ്ദു പാലേമാട് (എടക്കര) എന്നിവര്‍ വിശദീകരിച്ചു.

46c4c2e0-9566-4a65-85d6-48f10547d7e1.jpg

വൈകിട്ട് 5 മണിക്ക് നടന്ന സമാപന സെഷനില്‍ നിലമ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും നിലമ്പൂര്‍ സി എച്ച് സെന്‍റെര്‍ ജനറല്‍ സെക്രട്ടറിയുമായ മുജീബ് ദേവശ്ശേരി, സി എച്ച് സെന്‍റര്‍ ട്രെഷരര്‍ കൊമ്പന്‍ ഷംസു, മുന്‍ മണ്ഡലം ട്രെഷറര്‍ ഇബ്രാഹിം പലേക്കോടന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു സംസാരിച്ചു.    മണ്ഡലം വര്‍ക്കിംഗ് പ്രസിഡണ്ട്‌ റഷീദ് വരിക്കോടന്‍ അധ്യക്ഷം വഹിച്ച സമാപന സമ്മേളനം ജിദ്ദാ മലപ്പുറം ജില്ല കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ മച്ചിങ്ങല്‍, അഷറഫ് മുണ്ടശ്ശേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു.

084559e2-d403-464d-b8d9-08d334aa8197.jpg

ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തിവരുന്ന ആബിദ് വഴിക്കടവിനു ചടങ്ങില്‍ വെച്ച്  ആദരവ് നല്‍കി. അബൂട്ടി പള്ളത്ത്, ജാബിര്‍ ചങ്കരത്ത്, ഹക്ക് കൊലേരി, സലിം, സല്‍മാന്‍, ജിശാര്‍ അണക്കായ്,മുസ്തഫ മുപ്ര, യാസിര്‍ കെ പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ മനാഫ് സ്വാഗതം പറഞ്ഞ സമാപന ചടങ്ങില്‍ സുബൈര്‍ വട്ടോളി നന്ദിയും പറഞ്ഞു. സിയവുദ്ധീന്‍ ഖിറാഅത്ത്‌ നടത്തി.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa