വെള്ളിയാഴ്‌ച, നവംബർ 20, 2026
Middle EastSaudi ArabiaTop Stories

റിയാദിനെ ലക്ഷ്യമിട്ട മിസൈൽ നീക്കം; ദമാറിലെ വിക്ഷേപണ കേന്ദ്രം തകർത്തതായി യമൻ സഖ്യം

റിയാദിനെ ലക്ഷ്യമിട്ട മിസൈൽ ആക്രമണശ്രമത്തിന് ഉപയോഗിച്ച ബാലിസ്റ്റിക് മിസൈൽ വിക്ഷേപണകേന്ദ്രം യമനിലെ ദമാർ ഗവർണറേറ്റിൽ തകർത്തതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യം അറിയിച്ചു.

ഹൂത്തി വിഭാഗം വ്യാഴാഴ്ച റിയാദിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണശ്രമത്തിൽ ഈ കേന്ദ്രം ഉപയോഗിച്ചതായാണ് സഖ്യത്തിന്റെ വക്താവ് അറിയിച്ചത്.

സൗദി അറേബ്യയുടെ തെക്കൻ മേഖലയിലേക്കും റിയാദിലേക്കുമായി ഹൂത്തികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകർത്തതായി സൗദി സഖ്യം പ്രസ്താവനയിൽ പറഞ്ഞു.

പ്രാഥമിക വിലയിരുത്തലിൽ മിസൈൽ ശകലങ്ങൾ പതിച്ചതിനെ തുടർന്ന് ചില വസ്തുനാശങ്ങൾ ഉണ്ടായതായി സൂചനയുണ്ടെന്നും നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group