ബന്ധു നൽകിയ ബാഗ് വിസ്റ്റിംഗ് വിസയിലെത്തിയ യുവതിയെ ജയിലഴിക്കുള്ളിലാക്കി
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ 28കാരിക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. വിസിറ്റിംഗ് വിസയിലെത്തിയ യുവതിയുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് 4.5 കിലോഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്.
ബാഗിനുള്ളിലുണ്ടായിലുന്ന ഭക്ഷ്യ ധാന്യപ്പൊടിയുടെ അകത്ത് മറ്റൊരു കവറിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. തുടർന്ന് യുവതിയെ ചോദ്യം ചെയ്തപ്പോള്‍ നാട്ടില്‍ നിന്നും ബന്ധു തന്നയച്ചതാണെന്നും അവരുടെ മകള്‍ക്ക് കൈമാറാന്‍ പറഞ്ഞുവെന്നുമാണു യുവതി ഉദ്യോഗസ്ഥരെ അറിയിച്ചത്. ബാഗിനുള്ളില്‍ എന്താണുണ്ടായിരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും യുവതി കോടതിയിൽ വാദിച്ചു.
യുവതി ബാഗ് കൈമാറേണ്ടിയിരുന്ന സ്ത്രീയെയും പൊലീസ് പിടികൂടി. 32കാരയായ ഈ സ്ത്രീക്കും കോടതി 10 വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. തടവ് ശിക്ഷ പൂര്‍ത്തിയായ ശേഷം രണ്ട് പേരെയും നാടു കടത്തും. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഇരുവര്‍ക്കും 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa