ലോകത്തെ ശക്തമായ രാജ്യങ്ങളിൽ സൗദി 9 ആം സ്ഥാനത്ത്
ആഗോള തലത്തിൽ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ ലിസ്റ്റിൽ സൗദിക്ക് ഒൻപതാം സ്ഥാനം. അമേരിക്കൻ പ്രസിദ്ധീകരണമായ യു എസ് ന്യൂസ് ആൻ്റ് വേൾഡ് റിപ്പോർട്ടിൻ്റെ പട്ടികയിലാണു സൗദിക്ക് പ്രബല സ്ഥാനം നൽകിയിട്ടുള്ളത്. അറബ് രാജ്യങ്ങൾക്കിടയിൽ ഒന്നാം സ്ഥാനമാണു സൗദിക്കുള്ളത്.
അന്താരാഷ്ട്ര രാജ്യങ്ങളുമായുള്ള ബന്ധം, സൈനിക മേൽക്കോയ്മ, രാഷ്ട്രീയ സ്വാധീനം, പ്രതിസന്ധികളെ വേഗം തരണം ചെയ്യാനുള്ള കഴിവ് എന്നിവയെല്ലാമാണു മാഗസിൻ പരിഗണിച്ചിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉദ്പാദകരായ സൗദിയുടെ സാംബത്തിക ശേഷിയും മാഗസിൻ വിലയിരുത്തിയിട്ടുണ്ട്.
അമേരിക്ക, റഷ്യ, ചൈന, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, ഇസ്രായേൽ, എന്നിവയാണു സൗദിക്ക് മുംബിൽ ഒന്ന് മുതൽ 8 വരെ സ്ഥാനങ്ങൾ അലങ്കരിക്കുന്നത്. ഇന്ത്യക്ക് പട്ടികയിൽ 17 ആം സ്ഥാനമാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa