Monday, September 23, 2024
Saudi ArabiaTop Stories

ഓൺലൈൻ ഡെലിവറി മേഖലയും സൗദിവത്ക്കരിക്കാൻ പദ്ധതി

വെബ്ഡെസ്ക്: സൗദിയിലെ ഓൺലൈൻ/അപ്ളിക്കേഷൻ ബിസിനസ് മേഖലയിലെ ഡെലിവറി വിഭാഗം സ്വദേശിവത്ക്കരിക്കുന്നതിനുള്ള പദ്ധതിയുള്ളതായി പൊതു ഗതാഗത അതോറിറ്റി പ്രസിഡണ്ട് ഡോ. റുമൈഹ് അൽ റുമൈഹ് വ്യക്തമാക്കി.

ഇതിനുള്ള നടപടിക്രമങ്ങൾ ടെലികോം വകുപ്പ് , നഗര-ഗ്രാമകാര്യ വകുപ്പ് , പൊതു സുരക്ഷാ വിഭാഗം, തൊഴിൽ സാമൂഹിക വകുപ്പ് തുടങ്ങിയവയുമായി സഹകരിച്ച് പൂർത്തിയാക്കാനാണു പദ്ധതി. നിലവിൽ നിരവധി സൗദി യുവാക്കൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് സൗദി പോസ്റ്റിൻ്റെ ഡെലിവറി വിഭാഗത്തിൽ സൗദി യുവാക്കളുടെ സാന്നിദ്ധ്യം വലുതാണ്.

അധികൃതരുടെ പ്ലാനുകൾക്കനുസരിച്ച് കാര്യങ്ങൾ നീങ്ങിയാൽ  മലയാളികളടക്കമുള്ള ആയിരക്കണക്കിനു പ്രവാസികൾക്ക് ഈ മേഖലയിൽ ജോലി നഷ്ടപ്പെടും. പ്രമുഖ ഓണലൈൻ വ്യാപാര സ്ഥാപനങ്ങളിൽ എല്ലാം മലയാളികൾ ഡെലിവറി ബോയ്സ് ആയി ജോലി ചെയ്യുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്