ചെങ്കടലിൽ വൻ തോതിൽ ഗ്യാസ് കണ്ടെത്തി; സൗദിയിൽ 80,000 തൊഴിലവസരങ്ങൾ
ചെങ്കടലിൽ വൻ തോതിലുള്ള ഗ്യാസ് നിക്ഷേപം കണ്ടെത്തിയതായി സൗദി എനർജി മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ് അറിയിച്ചു.
റഅസ് അൽ ഖൈർ ഇൻഡസ്റ്റ്രിയൽ സിറ്റിയിൽ വ്യാഴ്ചാഴ്ച നടത്തിയ സന്ദർശനത്തിനിടെയാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. റഅസ് അൽ ഖൈർ കിംഗ് സല്മാൻ കോംപ്ളക്സ് ഇൻവസ്റ്റ്മെൻ്റ് വഴി 17 ബില്ല്യൻ് റിയാലിൻ്റെ പങ്ക് ജിഡിപിയിലേക്ക് നൽകാനും 80,000 പേർക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കാനും സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിക്ഷേപാവസരങ്ങൾ ഉപയോഗപ്പെടുത്തുന്ന ആരാംകോയുടെ അടുത്ത പദ്ധതി ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വ്യാപനമാണെന്ന് മന്ത്രി പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa