Tuesday, September 24, 2024
KuwaitTop Stories

കുവൈത്തിൽ വിദേശി വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ്; നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തി

വിദേശി വീട്ടമ്മമാർക്ക് കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് വേണ്ട നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തി.

600 ദിർഹമിന് മുകളിൽ ശമ്പളമുള്ള ഭർത്താക്കന്മാരുടെ ഭാര്യമാർക്കെ ലൈസൻസ് അനുവദിക്കൂ.

അപേക്ഷിക്കുന്ന വീട്ടമ്മ ആശ്രിത വിസയിൽ ഉള്ള ആളായിരിക്കണം എന്നത് നിർബന്ധമാണ്. കുട്ടികൾ ഉണ്ടായിരിക്കണം.

അഡ്വൈസർ, എക്സ്പെർട്ട്സ്, ജനറൽ മാനേജർമാർ, ഡോക്ടർമാർ, ഫാര്മസിസ്റ്റ്, യൂണിവേഴ്‌സിറ്റി തുടങ്ങിയവയിലെ അംഗങ്ങൾ തുടങ്ങിയ പ്രഫഷനുകളിലുള്ളവരായിരിക്കണം ഭർത്താക്കന്മാർ.

ഏറ്റവും പുതിയ മന്ത്രിസഭാ തീരുമാനപ്രകാരം എഞ്ചിനീയർ പ്രഫഷൻ പ്രത്യേക വിഭാഗത്തിൽ പെട്ട തൊഴിൽ ആയി അംഗീകരിക്കാത്തതിനാൽ എഞ്ചിനീയർമാരുടെ ഭാര്യമാർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്