കുവൈത്തിൽ സിവിൽ ഐഡി കയ്യിലില്ലെങ്കിൽ വിമാന യാത്ര മുടങ്ങും
കുവൈത്ത് സിറ്റി :വിദേശികളുടെ പാസ്‌പോർട്ടിൽ റെസിഡൻസ് സ്റ്റിക്കർ ഒഴിവാക്കുന്നത് നിലവിൽ വരുന്നതോടെ സിവിൽ ഐ ഡി കൂടെ കരുതിയില്ലെങ്കിൽ വിമാന യാത്ര വരെ മുടങ്ങുമെന്ന് റിപ്പോർട്ട്.വിദേശികളുടെ എല്ലാ വിവരങ്ങളും സിവിൽ ഐഡി കാർഡിൽ രേഖപ്പെടുത്തുന്നതിനാലാണിത്.
അതേ സമയം എക്സിറ്റ് , റി എൻട്രി എന്നിവ രേഖപ്പെടുത്തുന്നതിന് സിവിൽ ഐഡിയോടൊപ്പം പാസ്പോർട്ട് നിർബന്ധമായും കരുതുകയും വേണം.
കുവൈത്തിൽ നിന്ന് പുറത്ത് പോകുകയും സിവിൽ ഐഡി കാർഡ് നഷ്ടപ്പെടുകയും ചെയ്‌താൽ അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസിയെ വിവരം അറിയിക്കണം.
മാർച്ച് 10 മുതലാണ് പാസ്‌പോർട്ടിൽ സ്റ്റിക്കർ പതിക്കുന്ന രീതി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർത്തൽ ചെയ്യുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa