ലോകത്തിനു വിസ്മയമായി ശൈഖ് ജാബിർ പാലം പണി പൂർത്തിയായി
കുവൈത്ത് സിറ്റി : അറബ് ലോകത്തെ വിസ്മയകരമായ നിർമ്മിതിയായി മാറിയ ശൈഖ് ജാബിർ പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി. ഉടൻ തന്നെ പാലം ഗതാഗതത്തിനു തുറന്ന് കൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മാർച്ച് അവസാനത്തോടെയോ ഏപ്രിൽ തുടക്കത്തിലോ പാലം തുറന്ന് കൊടുക്കുമെന്ന് പ്രൊജക്റ്റ് എഞ്ചിനീയർ മായി അൽ മിസ്ഇദ് ആണ് അറിയിച്ചത് . പാലത്തിനു ടോൾ ആവശ്യമുണ്ടോ ഇല്ലയോ എന്നത് എം പി മാർ തീരുമാനിക്കേണ്ടതാണ് എന്ന് അവർ പറഞ്ഞു.
കുവൈത്ത് സിറ്റിയിൽ നിന്നും അൽ സുബ്ബിയയിലേക്ക് എത്താൻ നേരത്തെ 90 മിനിട്ടെടുത്ത് 104 കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടിയിരുന്നുവെങ്കിൽ പാലം തുറക്കുന്നതോടെ 30 മിനിട്ടെടുത്ത് 36 കിലോമീറ്റർ ദൂരം മാത്രം സഞ്ചരിച്ചാൽ മതി എന്നത് പ്രധാന പ്രത്യേകതയാണെന്ന് മായി പറഞ്ഞു.
ആകെ 48 കിലോമീറ്റർ നീളമുള്ള ശൈഖ് ജാബിർ പാലം ലോകത്തെ ഏറ്റവും നീളം കൂടിയ പാലങ്ങളിൽ ഒന്നാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa