Tuesday, September 24, 2024
Top StoriesWorld

ജീവനറ്റ ആ ശരീരങ്ങളിൽ നിങ്ങൾ മതം മാത്രമേ കാണുന്നുള്ളൂവെങ്കിൽ നിങ്ങളിൽ ഒരാൾ തന്നെയാണ് ആ കൊലയാളി

Joe Thomas എഴുതുന്നു : Mighty Mongrel Mob എന്ന് കേട്ടിട്ടുണ്ടോ.? ന്യൂസിലൻഡിലെ ഏറ്റവും കുപ്രസിദ്ധമായ ഗ്യാങ്ങുകളിൽ ഒന്നാണ്.മുഖത്ത് ടാറ്റൂ ചെയ്ത ആജാനബാഹുവായ ഒരു ഗാങ് അംഗം ഒരാളെ ആലിംഗനം ചെയുന്നു, കൈകളിൽ പൂക്കളുമായി മറ്റൊരു അംഗം ഒരാളെ കെട്ടി പിടിച്ചു കരയുന്നു.ന്യൂസിലൻഡിൽ ഇന്നലെ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയാണ് അവർ ആലിംഗനം ചെയ്യുന്നത്.ചേർത്തു പിടിക്കുന്നത്.

ആ ഹിജാബ് ധരിച്ചു നില്കുന്നത് ന്യൂസീലൻഡ് പ്രധാനമന്ത്രി Jacinda Ardern ആണ്. അവർ ഒരു മുസ്ലിം അല്ല.പക്ഷെ മുസ്ലിം ആയതിന്റെ പേരിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവർക്കൊപ്പം അവർ നിൽക്കുന്നു. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം അവർ ഈ ഹിജാബിൽ പരസ്യമായി തള്ളി പറയുന്നു.

ഇതെല്ലാം നടക്കുമ്പോൾ കടലുകൾക്കുപ്പറം ഓസ്‌ട്രേലിയയിൽ പതിനാറുകാരനായ ഒരു കൗമാരക്കാരൻ queens land സെനറ്ററുടെ തലയിൽ മുട്ട എറിഞ്ഞുടക്കുന്നു.ഇസ്ലാമോഫോബിയയും,വെറുപ്പും കലർന്ന അയാളുടെ വാക്കുകൾക്ക് അർഹിക്കുന്ന മറുപടി നല്കിയവനായാണ് ആ പതിനാറുകാരൻ ചരിത്രത്തിന്റെ ഏടുകളിൽ ഇനി അറിയപ്പെടാൻ പോകുന്നത്.

പിഞ്ചു കുഞ്ഞുങ്ങളും, വൃദ്ധരും അടങ്ങുന്ന ഒരു കൂട്ടം ആളുകൾ ആണ് ഒരു നരാധമന്റെ വെറുപ്പിന്റെ വെടിയുണ്ടകളാൽ കൊല്ലപ്പെട്ടത്.ന്യൂസിലാൻഡ് എന്ന ചെറിയ രാജ്യം വിറങ്ങലിച്ചു, മെല്ലെ ഒത്തു ചേർന്നു, നഷ്ടമായത് തിരിച്ചു കിട്ടില്ല എങ്കിലും, വെറുപ്പിന്റെ, വംശീയതയുടെ, വർണ വെറിയുടെ ശക്തികളെ അവർ ഒന്നായി എതിർത്തു തോല്പിക്കും.ജീവനറ്റ ആ ശരീരങ്ങളിൽ നിങ്ങൾ മതം മാത്രമേ കാണുന്നുള്ളൂ എങ്കിൽ, കോടാനുകോടി വർഷങ്ങളുടെ പരിണാമത്തിന്റെ, സാംസ്‌കാരിക മുന്നേറ്റത്തിന്റെ, മാനവികതയുടെ ഈ ലോകത്തിനു നിങ്ങൾ അപമാനമാണ്. മസ്തിഷ്ക്കം മരവിച്ച, ഹൃദയം കല്ലായ വെറും ശാപജന്മങ്ങൾ ആണ് നിങ്ങൾ. നിങ്ങളിൽ ഒരാൾ തന്നെയാണ് ആ കൊലയാളിയും.

ലോകം ഇനിയും മുൻപോട്ട് പോകും. വെടിയൊച്ചകൾക്കും, കണ്ണീരിനും,അപ്പുറം ആലിംഗനങ്ങളും, സാന്ത്വന വചനങ്ങളും ഉയർന്നു കേൾക്കും.ന്യൂസിലാൻഡ് നീ ലോകത്തിനു മുൻപിൽ ഉയർന്നു നിൽക്കും…

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്