അൽബാഹയിലും സീറ്റ് ബെൽറ്റ്, മൊബൈൽ നിയമ ലംഘനങ്ങൾ പിടി കൂടാൻ കാമറ
വാഹനമോടിക്കുബോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഓട്ടോമാറ്റിക് കാമറകൾ വഴി പിടി കൂടുന്ന സിസ്റ്റം അൽബാഹ പ്രവിശ്യയിലും ആരംഭിക്കുന്നു.
ഏഴ് ദിവസം കഴിഞ്ഞാൽ അൽബാഹ പ്രവിശ്യയിൽ ഓട്ടോമാറ്റിക് കാമറകൾ വഴി സീറ്റ് ബെൽറ്റ്, മൊബൈൽ ഉപയോഗ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുന്നത് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
നിലവിൽ റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ പ്രധാന നഗരങ്ങളിലടക്കം നിരവധി മേഖലകളിൽ ഓട്ടോമാറ്റിക് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa