യു എ ഇയിൽ 11.5 ലക്ഷം ദിർഹമിൻ്റെ പിഴ ലഭിച്ച സ്വദേശി പൗരനെ പിടി കൂടി
വെബ് ഡെസ്ക്: ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് വിവിധ ഘട്ടങ്ങളിലായി 11.58 ലക്ഷം ദിര്‍ഹം (ഏകദേശം 2.17 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ ലഭിച്ച 23 കാരനായ സ്വദേശി പൗരനെ പിടികൂടിയതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു.
പോലീസിൻ്റെ മിന്നല്‍ പരിശോധനയിലായിരുന്നു ഇയാള്‍ പിടിക്കപ്പെട്ടത്. ആകെ 1251 ട്രാഫിക് നിയമ ലംഘനങ്ങളാണ് യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. വാലിഡിറ്റി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സായിരുന്നു യുവാവിൻ്റെ കൈവശം ഉണ്ടായിരുന്നത്.
ഓവർ സ്പീഡിൻ്റെ പേരിലാണു 1200 തവണയും ഇയാള്‍ക്കെതിരെ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 51 തവണ വാഹനം പിടിച്ചെടുക്കാന്‍ തക്കവിധമുള്ള നിയമ ലംഘനങ്ങളും നടത്തി. മൊത്തം 11,58,000 ദിര്‍ഹമിൻ്റെ പിഴയാണു യുവാവിനെതിരെ ചുമത്തിയത്. ഇത് റെക്കോർഡാണെന്നാണു റാസല്‍ഖൈമ പൊലീസ് പറഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa