പ്രകൃതിയെ അറിയുക – പരിപാടി സങ്കടിപ്പിച്ചു
ജിദ്ദ: പ്രവാസ ജീവിതത്തിൽ ഫ്ലാറ്റു ജീവിതം നയിക്കപ്പെടുന്ന പ്രവാസികളായ കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുന്നതിനും പ്രകൃതിയിലെ സസ്യ ലതാതികളെയും ജീവ ജാലങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്‌ഷ്യം വെച്ചും പ്രവാസി സാംസ്‌കാരിക വേദി സഫ യൂണിറ്റ് പ്രകൃതിയെ അറിയുക എന്ന പേരിൽ പ്രോഗ്രാം സങ്കടിപ്പിച്ചു .
പ്രോഗ്രാമിന്റെ ഭാഗമായി ഉസ്ഫാൻ മൃഗശാലയും ഫാമും സന്ദർശിച്ചു . സന്ദര്ശനത്തിനത്തിൽ വിവിധ സസ്യ ലതാതികളെയും ജന്തു ജാലങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി . തുടർന്ന് ജിദ്ദയിലെ ഈസ്റ്റേൺ ഫോറസ്റ് സന്ദർശിച്ചു . യൂണിറ്റ് പ്രസിഡന്റ് ഇല്യാസ് തുമ്പിൽ നേതൃത്വം നൽകി . ഫ്ലാറ്റുകളിൽ ജീവിതം നയിക്കുന്ന പുതു തലമുറ പ്രകൃതിയെ അറിഞ്ഞു ജീവിക്കുന്നുണ്ടെന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണമെന്നും അതിനു ഇത്തരം യാത്രകൾ സഹായകരമാക്കുമെന്നും അദ്ദേഹം ഉണർത്തിച്ചു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa