പി. എസ്. വി: കെ.എസ്. രാജൻ ഫുട്ബോൾ; എസ്.ആർ.സി.സി റിയൽ കേരള എഫ്.സി ജേതാക്കൾ
പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച രണ്ടാമത് കെഎസ്് രാജൻ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ, റിയാദിലെ ഓൾഡ് അൽ ഖർജ് റോഡിലുള്ള എസ്്‌ക്കാൻ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ ജനസാഗരത്തെ സാക്ഷിനിർത്തി കഴിഞ്ഞ വർഷത്തെ ജേതാക്കളായ ജരീർ മെഡിക്കൽ സെന്റർ യൂത്ത് ഇന്ത്യയെ പരാജയപ്പെടുത്തി എസ്. ആർ.സി. സി. റിയൽ കേരള എഫ് സി വിജയിച്ചു.
കഴിഞ്ഞ ആറ് വർഷം റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും പൊതുകാര്യ പ്രസക്തനുമായിരുന്ന രാജേട്ടന്റെ ഓർമയ്ക്കായി നൽകിയിരുന്ന അവാർഡാണ് കഴിഞ്ഞവർഷം മുതൽ കൂടുതൽ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടുകൂടി ഫുട്ബോൾടൂർണമെന്റ് ആക്കി മാറ്റിയത്. വെള്ളിയാഴ്ച നടന്ന മത്സരം കിക്ക്‌ഓഫ് ചെയ്തത്, ടൂർണമെന്റ് മുഘ്യ പ്രയോജകരായ തൻമിയ ചിക്കന്റെ ടെക്‌നിക്കൽ മാനേജരായ ശ്രീ. അബ്ദുൾറഹ്മാൻ അൽ അനേസിയായിരുന്നു.
തുടർന്ന് നടന്ന അതിവാശിയേറിയ മത്സരത്തിൽ റിഫയുടെ കീഴിൽ രജിസ്റ്റർ ചെയ്ത A-ഡിവിഷൻ ടീമുകളായിരുന്നു മാറ്റുരച്ചത്. യൂത്ത് ഇന്ത്യ, ബ്ലാസ്റ്റേഴ്‌സ് എഫ്.സി. വാഴക്കാട്, റോയൽ റിയാദ് സോക്കർ, അസീസിയ സോക്കർ, യുണൈറ്റഡ് എഫ്.സി. സുലൈ എഫ്.സി.
എസ്. ആർ.സി. സി. റിയൽ കേരള എഫ്.സി, റെയിൻബോ എഫ്.സി, പി. എസ്. വി.എഫ്. സി, ലാന്റേൺ എഫ്.സി, അറേബ്യൻ ചലഞ്ചേഴ്‌സ്, ഐ.എഫ്.എഫ്. എഫ്.സി, തുടങ്ങി പന്ത്രണ്ട് ടീമുകളായിരുന്നു ടൂർണമെന്റിൽ മാറ്റുരച്ചത്. അത്യന്തം വാശിയേറിയ മത്സരത്തിൽ അനുവദിച്ച സമയത്തു ഇരു ടീമുകൾക്കും വിജയം കണ്ടെത്താനാകാതെ വന്നപ്പോൾ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടു. അവിടെയും ഇരു ടീമുകളും തുല്യത പാലിച്ചപ്പോൾ ടോസിലൂടെ റിയൽ കേരള എഫ്.സി. വിജയികളാവുകയായിരുന്നു.
തൻമിയ ചിക്കനുവേണ്ടി അഡ്വൈസറി ബോർഡ് ചെയർമാൻ മുസ്തഫകവ്വായി വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. പ്രസിഡന്റ് വിനോദ് വേങ്ങയിൽ വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി ഫസ്റ്റ് ഫോക്കസിനുവേണ്ടി സെക്രട്ടറി അഷ്‌റഫ് കവ്വായി നൽകി. ബിനു നായർ ടൂർണമെന്റ് കോർഡിനേറ്റു ചെയ്തു. ഇസ്മായിൽ കരോളം, പവിത്രൻ പയ്യാടക്കത്ത്, അനിൽ മാട്ടൂൽ ടെക്നിക്കൽ വിഭാഗം കൈകാര്യം ചെയ്തു. സുധീർ കൃഷ്ണൻ, മധു എടച്ചേരി, നൗഷാദ്, ഗോപിനാഥ് സംസാരി, മുരളി സംസാരി, ജനാർദനൻ, പദ്മനാഭൻ കരിവെള്ളൂർ,
ഹരീന്ദ്രൻ കായാട്ടുവള്ളി, രാജേഷ് കുഞ്ഞിമംഗലം, ഭാസ്കരൻ, സത്യൻ കനക്കീൽ, ഷൈജു, രാജൻ പെരളം, മനോഹർ പൊയ്യിൽ, അബൂബക്കർ, രാജീവൻ രഞ്ജിത് ചീമേനി, സുരേഷ് കണ്ണൻ, അനൂപ്, രതീഷ്, ഫിറോസ്, വിജയൻ നെല്ലിയോടൻ, രാജേഷ് ചീമേനി, നൗഫൽ, ഹാസിൽ, അജ്മൽ, സക്കീർ, ലത്തീഫ്, എന്നിവർ കളികൾക്ക് നേതൃത്വം നൽകി.
എയർ ഇന്ത്യ മാനേജർ ഹാറൂൺ റഷീദ്, ഫസ്റ്റ് ഫോക്കസ് രഞ്ജിത്, ഫ്രണ്ടി മാർക്കറ്റിംഗ് പ്രതിനിധി ഷഫ്‌നാസ് ഉബൈദ് എടവണ്ണ, ഷക്കീൽ റിഫ ടെക്നിക്കൽ മാനേജർ, നൗഷാദ് കൊറാമത്ത് സുധീർ കുമ്പിൾ നവോദയ, ബാലകൃഷ്ണൻ നവോദയ, ശശി തറവാട്, ത്യാഗു തറവാട്, രഘുനാഥ് പറശ്ശിനിക്കടവ്, അഭിലാഷ്, സന്തോഷ് ബാബു ഓ. ഐ.സി. സി. തുടങ്ങിയവർ അതിഥികളായിരുന്നു. നാശ്വാൻ ഇബ്രാഹിം, അബ്ദുള്ള ഹുറൈഫി, അൻസാർ, എന്നിവർ കളികൾ നിയന്ത്രിച്ചു. സായി പ്രശാന്ത് നന്ദി പ്രകാശിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa