Monday, September 23, 2024
Saudi ArabiaTop Stories

ഒൻപതിൽ താഴെ ജോലിക്കാരുള്ള സ്ഥാപനങ്ങളിലെ നാലു വിദേശികൾക്ക് ലെവി ആവശ്യമില്ലെന്ന് മന്ത്രാലയം ആവർത്തിച്ചു

ഒൻപതിൽ താഴെ ജോലിക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവിയിൽ ഇളവുണ്ടെന്ന് സൗദി തൊഴിൽ മന്ത്രാലയം ആവർത്തിച്ചു . ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലെ ഒരു ചോദ്യത്തിനു മറുപടിയായാണു തൊഴിൽ മന്ത്രാലയം ഇങ്ങനെ മറുപടി നൽകിയത്.

ഒൻപതിൽ താഴെ ജോലിക്കാരുള്ള സ്ഥാപനങ്ങളിലെ 4 വിദേശികളെ ലെവി അടക്കുന്നതിൽ നിന്ന് ഒഴിവാക്കും.

ഇത്തരം ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലുടമ അതേ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്തിരിക്കണമെന്നത് ഈ ഇളവ് ലഭിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥയാണ്.

അതേ സമയം പല സ്ഥാപനങ്ങളിലെയും പ്രവാസികൾക്ക് ഈ നിയമം ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സാധിക്കാറില്ല എന്നതാണു സത്യം. സ്പോൺസറെ കാര്യം ബോധ്യപ്പെടുത്തി കൂട്ടായ തീരുമാനം കൈക്കൊണ്ടാൽ ലെവി തുകയിൽ എല്ലാവർക്കും തുല്യമായ ഇളവ് ലഭിക്കാൻ അവസരങ്ങൾ ഉണ്ടാക്കാവുന്നതാണ് .

ഏതാനും ആഴ്ചകൾക്ക് മുംബ് ചെറുകിട സ്ഥാപനങ്ങൾക്കുള്ള ഈ ലെവി ആനുകൂല്യവും താമസിയാതെ ഒഴിവാക്കുമെന്ന് വാർത്ത വന്നിരുന്നു. എന്നാൽ ആനുകൂല്യം ഇപ്പോഴും നില നിൽക്കുന്നുണ്ടെന്നാണു മന്ത്രാലയത്തിൻ്റെ മറുപടിയിൽ നിന്ന് മനസ്സിലാകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്