തിങ്കളാഴ്‌ച, ജൂൺ 8, 2026
IndiaTop Stories

പാകിസ്ഥാൻ നാഷണൽ ഡേക്ക് ആശംസകൾ നേർന്ന് മോഡി ഇമ്രാൻഖാന് സന്ദേശമയച്ചു

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി പാകിസ്ഥാൻ്റെ ദേശീയ ദിനത്തോടനുബന്ധിച്ച് തനിക്ക് സന്ദേശമയച്ചതായി പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.

പാകിസ്ഥാൻ ജനതക്ക് നാഷണൽ ഡേയോടനുബന്ധിച്ച് അഭിവാദ്യങ്ങളർപ്പിക്കുന്നുവെന്നും, ഇത് മേഖലയിലെ ജനങ്ങൾ അക്രമവും ഭീകരതയും ഇല്ലാത്ത ഒരന്തരീക്ഷത്തിൽ സമാധാനവും രാജ്യങ്ങളുടെ പുരോഗതിയും കാംക്ഷിച്ച് ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണെന്നും മോഡി അറിയിച്ചതായി ഇമ്രാൻ ഖാൻ പറഞ്ഞു.

ലാഹോർ റെസൊലൂഷ്യൻ്റെ സ്മരണയിൽ എല്ലാ വർഷവും മാർച്ച് 23 നാണു പാകിസ്ഥാൻ ദേശീയ ദിനം ആചരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്