യു എ ഇയിലെ ധനികരുടെ പട്ടികയിൽ അഞ്ച് ഇന്ത്യക്കാർ; യൂസുഫലി ഇന്ത്യക്കാരിലെ ഒന്നാമൻ
അബുദാബി: ഫോബ്സ് മാസിക പുറത്തുവിട്ട 2019ലെ യുഎഇയിലെ ധനികരുടെ പട്ടികയില്‍ അഞ്ച് ഇന്ത്യക്കാര്‍ ഇടം പിടിച്ചു. ഏഴ് യു എ ഇ പൗരന്മാർക്കൊപ്പമാണു അഞ്ച് ഇന്ത്യക്കാർ ഇടം നേടിയത്. ഈ അഞ്ച് പേരിൽ മൂന്ന് പേര്‍ മലയാളികളാണെന്നത് ഏറെ ശ്രദ്ധേയമാണ്.
മലയാളി വ്യവസായ പ്രമുഖൻ എം എ യൂസുഫലിയാണു ഇത്തവണയും ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്തുള്ളത്. 470 കോടി ഡോളറിന്റെ (32,420 കോടിയിലധികം ഇന്ത്യന്‍ രൂപ) ആസ്തിയാണു യൂസുഫലിക്കുള്ളത്. ആഗോള നിരയിൽ അദ്ദേഹം 394-ാം സ്ഥാനത്താണുള്ളത്.
ഇന്ത്യക്കാരുടെ ലിസ്റ്റിൽ ലാന്റ്മാര്‍ക്ക് റീട്ടെയില്‍ സ്റ്റോറുകളുടെ ഉടമയായ ലണ്ടനില്‍ നിന്ന് യുഎഇയിലെത്തിയ മിക്കി ജഗ്തിയാനി രണ്ടാം സ്ഥാനത്തും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബി.ആര്‍ ഷെട്ടി മൂന്നാം സ്ഥാനത്തുമാണുള്ളത്.
വിദ്യാഭ്യാസ പ്രവര്‍ത്തകനും ജിഇഎംസിന്റെ ചെയര്‍മാനുമായ സണ്ണി വര്‍ക്കിയാണ് ഇന്ത്യക്കാരിൽ നാലാം സ്ഥാനത്തുള്ളത്. മലയാളിയും ശോഭ ഗ്രൂപ്പ് സ്ഥാപകനുമായ പി എന്‍ സി മേനോനാണ് പട്ടികയില്‍ ഇടം നേടിയ അഞ്ചാമത്തെ ഇന്ത്യക്കാരൻ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa