Monday, September 23, 2024
DammamHealth

കീറ്റോ അലോപ്പതിക്ക് എതിരല്ല; എന്‍.വി ഹബീബ് റഹ്മാൻ

ദമ്മാം.ലോ കാര്‍ബ് ഹൈ ഫാറ്റ് ഡയറ്റ് (എല്‍.സി.എച്ച്.എഫ്) ഭക്ഷണരീതി പിന്തുടരുന്നത് ഭാവിയില്‍ ആരോഗ്യത്തിന് ദൂരവ്യാപകമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ചില അലോപ്പതി ഡോക്ടര്‍മാരുടെ നിഗമനം ഊഹം മാത്രമാണെന്നും ഇതുവരെ ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നും എല്‍.സി.എച്ച്.എഫ് കൂട്ടായ്മ കോ-ഓര്‍ഡിനേറ്ററും കീറ്റോ ട്രെയിനറുമായ എന്‍.വി ഹബീബ് റഹ്മാൻ പറഞ്ഞു. എല്‍.സി.എച്ച്.എഫ് ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കീറ്റോ ഡയറ്റ് എന്ന ഭക്ഷണ രീതി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് നമ്മുടെ നാട്ടില്‍ പ്രചരിച്ചത്. പ്രമേഹം അടക്കമുള്ള ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് മുക്തി നേടിയവരോ അതിന് ശ്രമിക്കുന്നവരോ ആണ് ഈയൊരു രീതിക്ക് ഏറെ പ്രചാരണം കൊടുക്കുന്നത്. കഠിനമായ പ്രമേഹരോഗമുള്ളവര്‍ പോലും ഇത്തരം ഒരു ഭക്ഷണ രീതിയിലേക്ക് തിരിയുന്നതോടെ മരുന്നുകളില്‍നിന്ന് മോചിതരാകുന്നതാണ് കണ്ടത്. ഇത് ഏതെങ്കിലും വൈദ്യശാസ്ത്ര ശാഖക്കെതിരെയുള്ളതല്ല. മറിച്ച് അന്നജമാണ് ഏറെ പ്രശ്‌നക്കാര്‍ എന്ന ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരടക്കമുള്ളവര്‍ തന്നെ പലപ്പോഴും നിര്‍ദ്ദേശിശിക്കുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

IMG-20190329-WA0070.jpg
1977ല്‍ അമേരിക്കന്‍ സെനറ്റ് അംഗീകരിച്ച ഭക്ഷണ സംബന്ധമായ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് കൂടുതല്‍ അന്നജങ്ങളും വളരെ കുറഞ്ഞ അളവില്‍മാത്രം കൊഴുപ്പും കഴിക്കണമെന്ന് വൈദ്യശാസ്ത്രം ലോകത്തോട് നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയത്. കൊഴുപ്പ് കൂടുതല്‍ കഴിച്ചാല്‍ പൊണ്ണത്തടിയും ഹൃദ്രോഗങ്ങളും ഉണ്ടാകുമെന്നായിരുന്നു കാരണം പറഞ്ഞത്. എന്നാല്‍ ലോകം ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രമേഹം, ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, അര്‍ബുദം തുടങ്ങിയവ ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഇത്തരം രോഗങ്ങള്‍ 5 മുതല്‍ 20 ഇരട്ടി വരെ വര്‍ധിച്ചുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നമുക്ക് ലഭിച്ച ഡയറ്ററി ഗൈഡ്‌ലൈന്‍സ് തീര്‍ത്തും തെറ്റാണെന്നാണ് ഇതു തെളിയിക്കുന്നത്.

കൊഴുപ്പല്ല മിറച്ച് അന്നജമാണ് പ്രശ്‌നക്കാര്‍ എന്ന് ആധുനിക ശാസ്ത്രം അംഗീകരിച്ചു തുടങ്ങിയിരിക്കുകയാണ്. ഇങ്ങനെ ഭക്ഷണത്തില്‍നിന്ന് അന്നജങ്ങള്‍ കുറക്കുന്നതു മൂലം ശരീരത്തിന് ഇന്‍സുലിന്റെ ആവശ്യം കുറയുന്നു. ഇന്‍സുലിന്‍ ഉത്പാദനം കുറയുന്നു. ഇതാണ് കീറ്റോ ഡയറ്റ് വഴി രോഗങ്ങള്‍ സുഖപ്പെടാന്‍ കാരണമെന്നും ഇത് സാധാരണ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹബീബ് റഹ്മാൻ കൂട്ടിച്ചേര്‍ത്തു.

ദമ്മാം ദാർ സിഹ ഓഡി റ്റോ റിയത്തിൽ നടന്ന പരിപാടിയിൽ ഷാജി ആലപ്പുഴ അധ്യക്ഷത വഹിച്ചു.ഖാദർ ചെങ്കള,കെഎം ബഷീർ,അഷ്‌റഫ് ആളത്ത് എന്നിവർ അസംസാരിച്ചു.കെ.സക്കീർ അഹമ്മദ് സ്വാഗതവും ഫൈസി നന്ദിയും പറഞ്ഞു.അബ്ദുല്ല ഖിറാഅത്ത് നടത്തി. അസ്‌ലം കൊളക്കാടൻ,അനസ് പട്ടാമ്പി,ശംനാദ്, റംസാൻ, ജമാലുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q