ജവാസാത്തിൻ്റെ 21 സേവനങ്ങൾക്ക് പകരം ആളുകളെ ചുമതലപ്പെടുത്താം
സൗദി ജവാസാത്തിൽ നിന്നും ലഭ്യമാകുന്ന 21 ഇനം സേവനങ്ങൾ ലഭ്യമാക്കുന്നതിനു പകരം ആളുകളെ ചുമതലപ്പെടുത്താമെന്ന് ജവാസാത്ത് അധികൃതർ അറിയിച്ചു.
മറ്റൊരാളെ ചുമതലപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ അബ്ഷിറിൽ ലഭ്യമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. താഴെ പറയുന്ന 21 ഇനം സേവനങ്ങളുമായി ബന്ധപ്പെട്ട് പകരം ആളുകളെ ചുമതലപ്പെടുത്താൻ അബ്ഷിർ വഴി സാധിക്കും.
- കുടുംബാംഗങ്ങൾക്കുള്ള യാത്രാ പെർമിറ്റ് ഇഷ്യു ചെയ്യാനും കാൻസൽ ചെയ്യാനും. 2. പാസ്പോർട്ട് നഷ്ടപ്പെട്ടതും കേടായതും റിപ്പോർട്ട് ചെയ്യാൻ 3. ഇഖാമ ഇഷ്യു ചെയ്യാൻ 4. ഇഖാമ പുതുക്കാൻ 5. പ്രിൻ്റ് ചെയ്ത ഇഖാമ കൈപ്പറ്റാൻ 6. റി എൻട്രി വിസ ഇഷ്യു ചെയ്യാനും കാൻസൽ ചെയ്യാൻ 7. എക്സിറ്റ് വിസ ഇഷ്യു ചെയ്യാനും കാൻസൽ ചെയ്യാനും 8. ഇഖാമ നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്യാൻ 9.വിദേശിയുടെ പാസ്പോർട്ട് നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്യാൻ 10.തൊഴിലാളി ഒളിച്ചോടിയത് റിപ്പോർട്ട് ചെയ്യാൻ. 11. ആശ്രിതരെ ചേർക്കാൻ 12. ആശ്രിതരെ വേർപ്പെടുത്താൻ 13. ആശ്രിതരെ കുടുംബ നാഥനു കീഴിലേക്കാക്കാൻ. 14. പ്രഫഷൻ മാറ്റം 15. നഖ്ൽ മഅലൂമാത്ത് (പഴയ പാസ്പോർട്ടിലെ വിവരങ്ങൾ പുതിയ പാസ്പോർട്ടിലേക്ക് മാറ്റൽ) 16. കഫാല മാറ്റം 17. വിസിറ്റിംഗ് വിസ കാലാവധി വർധിപ്പിക്കൽ 18.പാസ്പോർട്ട് ഇഷ്യു ചെയ്യൽ 19. പാസ്പോർട്ട് പുതുക്കൽ 20. പാസ്പോർട്ട് കൈപ്പറ്റൽ 21.വിദേശി പുറത്ത് പോയി തിരിച്ച് വന്നില്ല എന്ന് രേഖപ്പെടുത്തൽ.
മുകളിൽ കൊടുത്ത പല സേവനങ്ങളും സൗദികൾക്ക് മാത്രം ബാധകമായതാണെങ്കിലും ആശ്രിതരുമായി ബന്ധപ്പെട്ടതും പാസ്പോർട്ട് നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്യൽ തുടങ്ങിയ പല സേവനങ്ങളും വിദേശികൾക്കും ബാധകമാണ്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa