തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

യു ഡി എഫിനെ പിന്തുണക്കൽ അനിവാര്യം- പ്രവാസി

ദമ്മാം :ആസന്നമായ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത നിരപേക്ഷ ഐക്യത്തിലൂടെ നിലവിൽ രാജ്യത്തുള്ള മതേതരത്വ പാർട്ടിയെ പാർലമെന്റിൽ എത്തിക്കണം. അതിനായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ്സിനെ വിജയിപ്പിക്കുവാൻ പരിശ്രമിക്കണം എന്ന് കണ്ണൂർ -കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.

ബിജെപി യുടെ ധ്രുവീകരണ ഭരണത്തിനെതിരിൽ ഫലപ്രദമായ മതേതര സഖ്യത്തെ ഈ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ മുഴുവൻ മനുഷ്യ സ്നേഹികളും വോട്ട് രേഖ പെടുത്തേണ്ടതുണ്ട് എന്ന്‌ ദമ്മാം റീജണൽ കമ്മറ്റി പ്രസിഡന്റ്‌ ഷബീർ ചാത്തമംഗലം പരിപാടി ഉദ്ഘടനം ചെയ്തു കൊണ്ട് പറഞ്ഞു. അഞ്ചു വർഷത്തെ മോഡി ഭരണം നടപ്പാക്കിയ നിയമ പരിഷ്‌ക്കാരങ്ങളിലും, നടപടികളിലും പല നിഗൂഢതകളും ഉണ്ട്, രാജ്യത്ത് നടന്ന ഫാസിസ്റ്റ് ആൾക്കൂട്ട ആക്രമണങ്ങൾക്ക് മുമ്പിൽ രാജ്യത്തെ ഭരണ കക്ഷിക്കുള്ള പങ്കിനെ എന്ത് വിലകൊടുത്തും താഴെ യിറക്കണം. രാജ്യത്തെ ദളിത്‌, ന്യൂനപക്ഷങ്ങളെയും, ദരിദ്രരെയും, കർഷകരെയും ഭയപെടുത്തികൊണ്ടുള്ള ഭരണ കൂട വേട്ടയാണ് നടമാടുന്നത് എന്നും, അതിനെതിരെയുള്ള ഉറച്ച ചുവട് വെപ്പാണ് വെൽ ഫെയർ പാർട്ടിയുടെ കോൺഗ്രസ്സിന് വോട്ട് ചെയ്യുവാനുള്ള തീരുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ -കാസർഗോഡ് ജില്ലാ പ്രസിഡന്റ്‌ :തൻസീം കണ്ണൂര് സ്വാഗതം പറഞ്ഞു. ജസീർ മട്ടന്നൂർ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ വിശദീകരണം റീജണൽ കമ്മിറ്റി അംഗം മുഹമ്മദ്‌ അലി പീറ്റയിൽ നടത്തി. പരിപാടിക്ക് റീജണൽ കമ്മറ്റി ജനറൽ സെക്രട്ടറി ബിജു പൂതക്കുളം ആശംസ നേർന്നു വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ വീഡിയോ കോൺഫ്രൻസിലൂടെ പ്രവർത്തകരോട് സംസാരിച്ചു. ശകീർ പാപ്പിനിശ്ശേരി നന്ദി പറഞ്ഞു.

റീജണൽ കമ്മറ്റി അംഗങ്ങളായ ജംഷാദലി കണ്ണൂർ, സലിം കണ്ണൂർ ജസീർ പാപ്പിനിശേരി,ഷമീം പാപ്പിനിശ്ശേരി, ജമാൽ പയ്യന്നൂർ ജാബർ കണ്ണൂർ എന്നിവർ നേത്ര്ത്വം നൽകി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group