ഒമാൻ എയർവെയ്സ് 30 സർവീസുകൾ റദ്ദാക്കി
മസ്കത്ത്: വിവിധ സ്ഥലങ്ങളിലേക്കുള്ള 30 സർവിസുകൾ റദ്ദാക്കിയതായി ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ സർവീസുകളാണ് റദ്ദാക്കിയത്. ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസ് നിർത്തിവെക്കാനുള്ള, സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശത്തിന്റെ ഭാഗമായിട്ടാണ് സർവീസുകൾ റദ്ദ് ചെയ്യാൻ തീരുമാനിച്ചത്.
മുംബൈ, ഹൈദരാബാദ്, ദുബൈ, ദമ്മാം, റിയാദ്, സലാല, കുവൈത്ത്, ബഹ്റൈൻ, നൈറോബി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവിസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്. എത്യോപ്യൻ വിമാനാപകടത്തെ തുടർന്ന്, മാർച്ച് 12 മുതലാണ് ഒമാൻ എയർ മാക്സ് സർവിസുകൾ നിർത്തിയത്. മാർച്ചിൽ 176 സർവിസുകളാണ് റദ്ദാക്കിയിരുന്നത്. ഏപ്രിലിൽ 450 സർവിസ് റദ്ദാക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് തൊട്ടടുത്തുള്ള സർവിസുകളിൽ റീബുക്കിങ് അനുവദിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa