ഹോസ നൈറ്റ് 2k19 കുടുംബ സംഗമം സംഘടിപ്പിച്ചു
ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ ഹെയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർഥി സംഘടനയായ ഹോസയുടെ ആഭിമുഖ്യത്തിൽ ‘ഹോസ നൈറ്റ് 2k19’ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻറ് ജംഷാദ് ഷാനു അധ്യക്ഷത വഹിച്ചു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറും രക്ഷാധികാരിയുമായ കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. ഒസീമിയ ജിദ്ദയെ പ്രതിനിധീകരിച്ച് പ്രസിഡൻറ് കെ.എൻ.എ ലത്തീഫ്, നീറാട് പ്രവാസി കൂട്ടായ്മ ചെയർമാൻ ശരീഫ് നീറാട്, ഹോസ രക്ഷാധികാരി റഹ്മത്തലി തുറക്കൽ, എക്സിക്യൂട്ടീവ് അംഗം പി.കെ സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ മാസ്്റ്റർ മായക്കര മുഖ്യാതിഥിയായിരുന്നു.
ആശാ ഷിജുവിെൻറ നേതൃത്വത്തിൽ ഗാനമേളയും വ്യത്യസ്ഥമായ കലാ പ്രകടനങ്ങളും പായസ മത്സരവും കുട്ടികൾക്കായി പ്രത്യേകം കായിക മത്സരങ്ങളും സംഘടിപ്പിച്ചു. ഷബീർ കൊട്ടപ്പുറം, നസീർ പരിയാപുരം,
ഇസ്മായിൽ വഫ, റഷീദ് കൊണ്ടോട്ടി, ലീന മരിയ ബേബി, സയ്‌ബ അഷ്‌റഫ്, ജംഷീർ നീറാട്, സഫർ അഹ്‌മദ്, മുനീർ കോപ്പിലാൻ, റഫീഖ് കിഴിശ്ശേരി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. സൈലേഷ് മിമിക്രി അവതരിപ്പിച്ചു. പായസ മത്സരത്തിൽ ഫൗസിയ കബീർ ഒന്നാം സ്ഥാനനവും ഇൻഷിറ റാഷിദ് രണ്ടാം സ്ഥാനലവും റാഷിദ അഫ്്സൽ മൂന്നാം സ്ഥാനനവും നേടി. കബീർ കൊണ്ടോട്ടി, ഹാഷിം കോഴിക്കോട്, ഖദീജ ലത്തീഫ് കാസർകോട് എന്നിവർ വിധികർത്താക്കളായിരുന്നു. റാഫി ബീമാപള്ളി, ബിജുരാജ് രാമന്തളി, ജാഫറലി പാലക്കോട്, അബൂബക്കർ മാസ്്റ്റർ, മുസ്തഫ തുറക്കൽ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി ഷാഹിദ് കളപ്പുറത്ത് സ്വാഗതവും ട്രഷറർ നൗഷാദ് ബാവ നന്ദിയും പറഞ്ഞു.ഇർഷാദ് കളത്തിങ്ങൽ, ഷമീർ കുഞ്ഞ നീറാട്, അഫ്സൽ മായക്കര, റഫീഖ് കിഴിശ്ശേരി, കബീർ നീറാട്, ഷാജി തുറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
കുട്ടികൾക്ക് വേണ്ടി നടന്ന കായിക മത്സരങ്ങളിൽ ഷാൻ മുഹമ്മദ്, ഐമൻ ഷാഹിദ്, നിഹാൻ നൗഷാദ്, എസ ഐറിൻ ഇർഷാദ്, ഷാൻ ഷെമീർ, ഫാത്തിമ മിൻഹ, ഫെസിൻ റെഈസ്, ഇഹാൻ റിസ്‌വി, ഷെസ ഷംശിദ്, ഫൈസാൻ, ഫൈഹാൻ, ഫിസാൻ എന്നിവർ വിജയികളായി. ഫാത്തിമ ഷമൂല ലത്തീഫ് അവതാരകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa