Sunday, November 24, 2024
DubaiTop Stories

ദുബായിയിൽ മൂന്ന് വയസ്സുകാരി സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു

ദുബായ്: മൂന്ന് വയസ്സുകാരി താമസസ്ഥലത്തെ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു. അൽ ബർഷയിൽ മാൾ ഓഫ് എമിറേറ്റ്സിന്റെ പിന്നിലുള്ള റെസിഡൻഷ്യൽ കോംപൗണ്ടിലെ സ്വിമ്മിങ് പൂളിലാണ് ജർമ്മൻ ദമ്പതികളുടെ മകൾ മുങ്ങി മരിച്ചത്. സഹോദരങ്ങൾ സ്‌കൂളിൽ പോയതിന് ശേഷം ഒറ്റക്ക് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ സ്വിമ്മിങ് പൂളിൽ വീണാണ് അപകടം സംഭവിച്ചത്. സോഫ്റ്റ്‌വെയർ എൻജിനീയറായ കുട്ടിയുടെ പിതാവ് സംഭവം നടക്കുമ്പോൾ വീട്ടിനകത്തുണ്ടായിരുന്നു. അടിയന്തിരമായി തീർക്കേണ്ട ചില ജോലികൾ ചെയ്തുകൊണ്ടിരുന്ന പിതാവ് കുട്ടി വേലക്കാരിയുടെ കൂടെയാവും എന്നാണ് പിതാവ് വിചാരിച്ചിരുന്നത്. എന്നാൽ അല്പം കഴിഞ്ഞ് കുട്ടി വീട്ടിനുള്ളിൽ ഇല്ല എന്ന് മനസ്സിലാക്കി പുറത്തിറങ്ങി നോക്കുമ്പോഴാണ്, ചലനമറ്റ രീതിയിൽ കുട്ടി സ്വിമ്മിങ് പൂളിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

സംഭവത്തെ തുടർന്ന് ദുബായ് പോലീസ് കുട്ടികളുടെ മേൽ എല്ലായ്‌പ്പോഴും ശ്രദ്ധ വേണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സ്വിമ്മിങ് പൂളിലേക്ക് തുറക്കുന്ന വാതിലുകൾ ലോക്ക് ചെയ്യാനും, സ്വിമ്മിങ് പൂളുകൾക്ക് വേലി കെട്ടാനും, മുതിർന്നവർ ഇല്ലാതെ കുട്ടികളെ ഒറ്റക്ക് നീന്താൻ വിടരുത് എന്നും പോലീസ് മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa