സൗദിയ അയച്ച മെസ്സേജ് പിഴച്ചു; വിമാനം പറന്നത് നാല് യാത്രക്കാരുമായി
യാത്രക്കാർക്ക് സൗദി എയർലൈൻസ് അയച്ച സന്ദേശം പിഴച്ചതിനെത്തുടർന്ന് അവസാനം വിമാനം പറക്കാൻ സമയം എത്തിയത് ആകെ നാല് യാത്രക്കാർ മാത്രം.
കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ബിഷയിലേക്ക് പുറപ്പെട്ട സൗദിയയുടെ ആഭ്യന്തര വിമാന സർവീസിനാണ് ഈ ഗതി ഉണ്ടായത്. വിമാനം പുറപ്പെടുന്ന സമയം മാറ്റിയത് തെറ്റായി അറിയിച്ച് കൊണ്ടുള്ള സന്ദേശം അയച്ചതാണു യാത്രക്കാർ എത്താതിരിക്കാൻ കാരണമായത്. അവസാനം വിമാനം നാലു യാത്രക്കാരുമായി പറക്കേണ്ടി വരികയായിരുന്നു.
അതേ സമയം യാത്ര കാൻസൽ ചെയ്തതായി പരിഗണിച്ച് യാത്ര ചെയ്യാൻ കഴിയാത്ത എല്ലാവർക്കും കസ്റ്റമർ പ്രൊട്ടക്ഷൻ നിയമപ്രകാരമുള്ള 100% നഷ്ടപരിഹാരം നൽകുമെന്ന് സൗദിയ വാക്താവ് ഇബ്രാഹീം അറിയിച്ചതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa