രോഗി ആശുപത്രിയിലായിരിക്കേ ഇൻഷൂറൻസ് കാലാവധി തീർന്നാൽ പണം വാങ്ങരുത്
രോഗി ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇൻഷൂറൻസ് കാലാവധി അവസാനിച്ചാൽ ചികിത്സകൾക്ക് പണം വാങ്ങാൻ ആശുപത്രികൾക്ക് അധികാരമില്ലെന്ന് സൗദി ഇൻഷൂറൻസ് കംബനികൾ അറിയിച്ചു.
സൗദി ഇൻഷൂറൻസ് കംബനികളുടെ മീഡിയ വാക്താവ് ആദിൽ അൽ ഈസയാണു ഇക്കാര്യം അറിയിച്ചത്. ഇൻഷൂറൻസ് പോളിസി അവസാനിക്കും മുംബ് രോഗി പ്രസ്തുത ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ട് എന്നതാണു കാരണം.
വർഷാവസാനം പോളിസി കാലാവധി അവസാനിക്കുകയും രോഗി ഇൻഷൂറൻസ് പുതുക്കാതിരിക്കുകയോ മറ്റൊരു കംബനിയിലേക്ക് ഇൻഷുറൻസ് പോളിസി മാറ്റാതിരിക്കുകയോ ചെയ്താൽ പോളിസിയിൽ ലഭിക്കുന്ന പരമാവധി തുക വരെയുള്ള ചികിത്സാ ചെലവുകൾ ഇൻഷൂറൻസ് കംബനി വഹിക്കണമെന്നും ആദിൽ അൽ ഈസ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa