കുവൈത്തിൽ ജംഇയയിലും സ്വദേശിവത്ക്കരണം
ഈ വർഷം മുതൽ ജംഇയകളിലെ പ്രധാന തസ്തികകളിൽ കുവൈത്തികളെ നിയമിക്കാൻ അധികൃതർ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ട്. സഹകരണ മേഖലകളിൽ സ്വദേശി വത്ക്കരണം പ്രൊത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണിത്.
സെക്രട്ടറി , സുപ്പർവൈസർ, അടക്കം എല്ലാ വകുപ്പുകളിലെയും ഉയർന്ന സ്ഥാനങ്ങളിലെല്ലാം കുവൈത്തികളെയായിരിക്കും നിയമിക്കുക.
നിലവിൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ ജംഇയയിലെ പല ഉന്നത സ്ഥാനങ്ങളിലും ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa