Saturday, November 23, 2024
Kuwait

ലോകത്തിലെ ഏറ്റവും വലിയ പാലത്തിൻ്റെ നിർമ്മാണം കുവൈത്തിൽ ഈ വർഷം പൂർത്തിയാകും

കുവൈത്തിൻ്റെ അഭിമാനമാകാൻ പോകുന്ന ലോകത്തിലെ ഏറ്റവും വലിയ പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ ഈ വർഷം ഏപ്രിലിൽ പൂർത്തിയാകുമെന്ന് റിപ്പോർട്ട്.

കുവൈത്ത് സിറ്റിയിൽ നിന്ന് സുബിയ ന്യൂടൗണിലേക്കുള്ള ഷൈഖ് ജാബിർ കോസ് വേയുടെ ആകെ നീളം 48.53 കിലോമീറ്ററായിരിക്കും. ഇത് ചൈനയിലെ ഖ്വിങ്ഗ്ഡാവോയിലെ ഹായ് വാൻ ബ്രിഡ്ജിനേക്കാൾ 7 കിലോമീറ്റർ അധികം നീളമുള്ളതാണ്.

ആറു വർഷങ്ങൾക്ക് മുംബ് ഹ്യൂണ്ടായി കംബനിക്കാണു 2.6 ബില്ല്യൻ ഡോളർ (18,000 കോടി രൂപയിലധികം) തുകക്ക് ഈ പാലം നിർമ്മിക്കാൻ കരാർ ലഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്