ബഹ്രൈനിൽ സ്കൂൾ കാൻ്റീനിൽ വാറ്റ് ഒഴിവാക്കാൻ നീക്കം
സ്കൂൾ കാൻ്റീനിൽ വിൽക്കുന്ന ഭക്ഷണങ്ങൾക്ക് വിദ്യാർത്ഥികളിൽ നിന്ന് വാറ്റ് ഈടാക്കുന്നത് നിർത്താനുള്ള നീക്കത്തിനു ബഹ്രൈൻ പാർലമെൻ്റിൻ്റെ അംഗീകാരം. മന്ത്രി സഭ കൂടി അംഗീകരിച്ചാൽ വാറ്റ് നിർത്തലാക്കിയേക്കും.
ഭക്ഷണങ്ങൾക്ക് വാറ്റ് നിലവിൽ വന്നതിനാൽ ഒരു കുട്ടിക്ക് പ്രതിദിനം 125 ഫിൽസ് അധികം ചെലവ് വരുന്നതായി ആരോപണമുയർന്നിട്ടുണ്ട്.
ജനുവരി ഒന്ന് മുതലായിരുന്നു ബഹ്രൈനിൽ വാറ്റ് ഈടാക്കിത്തുടങ്ങിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa