Sunday, September 22, 2024
Jeddah

ചുങ്കത്തറ പഞ്ചായത്ത് കെ എം സി സി സമ്മേളനം നടത്തി.

ജിദ്ദയിലെ നിലമ്പൂര്‍ മണ്ഡലത്തില്‍ പെട്ട ചുങ്കത്തറ പഞ്ചായത്ത് കെ എം സി സി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത്‌ സമ്മേളനവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു.

ശറഫിയ ഇമ്പാല ഗാർഡനിൽ പ്രത്യേകം തയാറാക്കിയ മര്‍ഹൂം കൊക്കാഞ്ചേരി മുസ്തഫ നഗറില്‍ വെച്ച് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ട് ജാബിര്‍ ചങ്കരത്തിന്റെ അധ്യക്ഷതയില്‍ നടത്തിയ സമ്മേളനം കെ എം സി സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിബ്ര ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ സി എച് സെന്‍റര്‍ ജനറല്‍ സെക്രട്ടറി മുജീബ് ദേവശ്ശേരി, ട്രഷറര്‍ കൊമ്പന്‍ ഷംസു, സെക്രട്ടറി ഇബ്രാഹിം പാലേക്കോടന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയി സമ്മേളനത്തില്‍ പങ്കെടുത്തു.

73c43a74-6658-45e5-b864-efc110ce5c25.jpg

ചടങ്ങിൽ വെച്ച് നിലമ്പൂർ സി എച്ച് സെന്ററിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ലാബ് പ്രൊജക്റ്റ് വിവരങ്ങൾ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രക്ക് മുജീബ് ദേവശ്ശേരി കൈമാറി. തുടർന്ന് ജിദ്ദാ-മലപ്പുറം ജില്ല കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ ടി ജുനൈസ് പോത്തുകല്ലിനു പഞ്ചായത്ത്‌ കമ്മിറ്റിയുടെ ഉപഹാരം പുതുകൊള്ളി ബഷീര്‍ നല്‍കി ആദരിച്ചു. റഷീദ് വരിക്കോടൻ, സി എച്ച് അബ്ദുല്ല, മുഹമ്മദ് കാപ്പാട്, ഗഫൂർ ആലുങ്ങൾ, ബഷീർ പുതുകൊള്ളി, തുടങ്ങിയവർ ആശംസകള്‍ അര്‍പ്പിച്ചു.

ചടങ്ങില്‍ വെച്ച് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായ സീനിയര്‍ വൈസ് പ്രസിഡണ്ട് അബൂട്ടി, ജനറല്‍ സെക്രട്ടറി സുബൈര്‍ വട്ടോളി, ട്രെഷറര്‍ ജാബിര്‍ എന്നിവരെ ഷാള്‍ അണിയിച്ചു അനുമോദിച്ചു. അബ്ദുൽഹഖ് കൊല്ലേറി വാര്‍ഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മര്‍ഹൂം കൊക്കാഞ്ചേരി മുസ്തഫ അനുസ്മരണം മുസ്തഫ കുരുംബലങ്ങോട് നിര്‍വഹിച്ചു. സമ്മേളനത്തിനു ശേഷം നടന്ന ഇശല്‍ സന്ധ്യയില്‍ ആബിദ് വഴിക്കടവിന്റെ നേതൃത്തത്തില്‍ ജിദ്ദയിലെ പ്രമുഖ ഗായകരുടെ ഗാനമേളയും,കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ജനറല്‍ സെക്രട്ടറി ഉമ്മർ കെ ടി സ്വാഗതവും, സലാം ചെമ്മല നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q