Saturday, April 12, 2025
IndiaTop Stories

തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; ബാലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങൾ തകർത്തു.

പുൽവാമ ഭീകരാക്രമണത്തിന്‌ ശക്തമായ മറുപടി നൽകി ഇന്ത്യ. ഇന്ത്യൻ യുദ്ധ വിമാനങ്ങൾ നിയന്ത്രണ രേഖ കടന്ന് ബാലാക്കോട്ടിലെ തീവ്രവാദികേന്ദ്രങ്ങൾ തകർത്തു.

ഇന്ന് പുലർച്ചെ 3.30 നാണ് ഇന്ത്യയുടെ 12 മിറാഷ് 2000 യുദ്ധ വിമാനങ്ങൾ പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങളെ ആക്രമിച്ചത്. 1000 കിലോയിൽ അധികമുള്ള ബോംബുകൾ വർഷിച്ചു എന്നാണ് പ്രാഥമിക വിവരം. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്താന്‍ രംഗത്തെത്തിയതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചതായുള്ള വിവരം പുറത്തുവരുന്നത്. ആക്രമണത്തിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സുരക്ഷ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ അടക്കം വിവിധ നേതാക്കൾ ഇന്ത്യൻ സേനയെ പ്രശംസിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa