ഒമാനിലും പാസ്പോര്‍ട്ട് സേവനങ്ങള്‍ ഇനി ഓണ്‍ലൈൻ വഴി
മസ്കറ്റ്: സൗദിയിലെ ഇന്ത്യൻ എംബസിക്ക് പിറകെ ഒമാനിലും പാസ്പോർട്ട് സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനം നിലവിൽ വന്നു. നേരത്തെ ഇന്ത്യയിലുള്ള പാസ്പോർട് സേവാ സംവിധാനമാണു ഘട്ടം ഘട്ടമായി വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ കാര്യാലയങ്ങൾ സ്വീകരിച്ച് തുടങ്ങുന്നത്.
മസ്ക്കറ്റ് ഇന്ത്യൻ എംബസിയി വെച്ച് നടന്ന പ്രഖ്യാപന ചടങ്ങിൽ ഓൺലൈനിലൂടെ അപേക്ഷിച്ച ആറു പേർക്ക് അംബാസഡർ മുനു മഹാവീർ പാസ്പോർട്ടുകൾ കൈമാറി.
ഓൺലൈൻ സംവിധാനം വഴി പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനും, റിന്യൂ ചെയ്യാനും നിലവിലുള്ള പ്രയാസങ്ങൾ ഒഴിവാകുമെന്ന് അംബാസഡർ പറഞ്ഞു.
പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ഇനി മുതൽ എംബസിയുടെ വെബ്സൈറ്റിലെ പാസ്പോർട്ട് സേവാ സംവിധാനം വഴിയാണ് അപേക്ഷിക്കേണ്ടത്.
വെബ്സൈറ്റിൽ അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടെടുത്ത് അതിൽ ചിത്രം പതിച്ചു, ഒപ്പിട്ട ശേഷം നിർദ്ദിഷ്ട ഫീസ് സഹിതം നേരിട്ട് വാദി ആദി യിലുള്ള ബിഎൽഎസ് ഓഫീസിൽ സമർപ്പിക്കുകയാണു വേണ്ടത്. നിലവിൽ സൗദി അറേബ്യ , അമേരിക്ക , ബ്രിട്ടൻ എന്നിവടങ്ങളിലെ പ്രവാസികൾക്കാണു പാസ്‍പോര്‍ട്ട് സേവാ സംവിധാനം വഴിയുള്ള സേവനങ്ങൾ ലഭ്യമാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa