കാലാവസ്ഥാ വ്യതിയാനം; ഒമാൻ എയറിൻ്റെ ചില സർവീസുകൾ കാൻസൽ ചെയ്തേക്കും
ഒമാൻ എയറിൻ്റെ മുസന്ദം ഗവർണ്ണറേറ്റിലെ ഖസബിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കിയേക്കുമെന്ന് അധികൃതർ അറിയിച്ചു.

അനിശ്ചിതമായ കാലാവസ്ഥ നില നിൽക്കുന്നതിനാൽ ഖസബിലേക്കുള്ള ചില സർവീസുകൾ തങ്ങൾ കാൻസൽ ചെയ്തേക്കുമെന്നും യാത്രക്കാരുടെ സുരക്ഷയാണു മുഖ്യമെന്നും ഒമാൻ എയർ പ്രസ്താവനയിൽ അറിയിച്ചു.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ അതി ശക്തമായ മഴയും ഇടിയും ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം നേരത്തെയുണ്ടായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
