പരീക്ഷണങ്ങളിൽ ക്ഷമ കൈകൊള്ളുന്നവരാവണം വിശ്വാസികൾ, ശിഹാബ് സലഫി
ജിദ്ദ: “പ്രയാസങ്ങളുടെയും പ്രതിസന്ധികളിലൂടെയുമാണ് ദുർഘടമായ പാതകളിലൂടെയാണ് പരിശുദ്ധ ഇസ്ലാം എന്നും കടന്നു പോയിട്ടുള്ളത്, അതിനെ നെഞ്ചിലേറ്റിയ മുസ്ലിം വിശ്വാസികൾക്കു പൂമെത്തകൾ വിരിച്ചു കൊടുത്ത ചരിത്രം ഇസ്ലാമിലില്ല” പ്രഗൽഭ പണ്ഡിതൻ ശിഹാബ് സലഫി.
“കനൽപഥങ്ങളിലൂടെ പിന്നിട്ട ഇന്നലെകൾ” എന്ന വിഷയത്തെ ആസ്പദമാക്കി വെള്ളിയാഴ്ച നടന്ന വാരാന്ത്യക്ലാസ്സിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റരിലെ സദസ്സിനെ അഭിമുഖീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന സമകാലിക സാഹചര്യങ്ങളെ വളരെ ഭയാശങ്കകളോടെ നോക്കിക്കാണുകയും ഒരു തെരഞ്ഞെടുപ്പിനെ അഭിമുഗീകരിക്കുകയും ചെയ്ത നാം നമ്മുടെ ഉണർന്ന പ്രവർത്തനങ്ങൾക്കും പ്രാർത്ഥനകൾക്കും ഒരു പ്രതീക്ഷയുള്ള ഭാവിക്ക് വേണ്ടി കാത്തിരിക്കുന്നവരാണ്, വിശ്വാസം മുറുകെ പിടിച്ചു ഒരു വിശ്വാസിയെ സംബന്ധിച്ചെടുത്തോളം നേരിടാൻ പോവുന്നതു ഏത് സാഹചര്യമായാലും ക്ഷമയോടെ തന്റെ നാഥനിൽ മാത്രം അഭയം പ്രാപിക്കുന്നവരായിരിക്കുമെന്നു അദ്ദേഹം ഓർമിപ്പിച്ചു, സാഹചര്യങ്ങളുടെ സമ്മർദ്ദം തൻറെ ആദർശത്തിൽ നിന്നും ഒട്ടും പുറകോട്ടു പോവാൻ സന്നദ്ധമാവാതെ പരീക്ഷണങ്ങളെ അല്ലാഹുവിൽ ഭരമേല്പിക്കുച്ചു മുന്നോട്ടു പോവുന്നവരാണ് വിജയികൾ എന്ന് അദ്ദേഹം ഉണർത്തി.
പരീക്ഷണങ്ങളുടെ കനൽവഴികളിലൂടെ പ്രയാസങ്ങളെ നേരിട്ട് തന്റെ റബ്ബിൽ മാത്രം ഭരമേല്പിച്ച ഇബ്രാഹീം നബിയുടെയും, കൊടും പീഡനങ്ങളെ നേരിട്ട പ്രവാചകൻറെ ഹിജ്റ കാലഘട്ടവും, മുസ്ലിങ്ങളെ കൂട്ടമായി ഉന്മൂലനം ചെയ്യാനെത്തിയ മംഗോളിയൻ പടയുടെ ആക്രമണങ്ങളുടെ ചരിത്ര പശ്ചാത്തലങ്ങളെ വിശദീകരിക്കുകയും അതിനെയെല്ലാം അതിജയിക്കാൻ നമ്മുടെ മുൻഗാമികൾക്കു കരുത്തായതു തങ്ങളുടെ സൃഷ്ടാവിലുള്ള അടിയുറച്ച വിശ്വാസവും ക്ഷമയുമായിരുന്നു, അത് കൊണ്ട് തന്നെ ഏതൊരു പ്രയാസത്തിലും തന്റെ സൃഷ്ടാവ് കൂടെയുണ്ട് എന്ന ബോധ്യത്തോടെ ക്ഷമ കൈക്കൊള്ളുകയും അവനിൽ ഭരമേല്പിച്ചു പ്രാർത്ഥനയോടെ ജീവിതം ചിട്ടപ്പെടുത്തുവാനും അദ്ദേഹം ഉപദേശിച്ചു.
ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശരീഫ് ബാവ തിരുർ സ്വാഗതവും ഷാജഹാൻ എളങ്കൂർ നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa