സ്‌പെഷ്യൽ ഇഖാമക്ക് വിവിധ കാലയളവിലേക്ക് പണം നേരത്തെ അടക്കുന്നവർക്ക് ഇളവ്
സൗദിയിൽ വിദേശികൾക്കായി നിലവിൽ വന്ന സ്‌പെഷ്യൽ ഇഖാമക്ക് വിവിധ കാലയളവിലേക്ക് നേരത്തെ പണം അടക്കുന്നവർക്ക് ഇളവ് ലഭിക്കും.
ഒരു വർഷത്തേക്കുള്ള സ്‌പെഷ്യൽ ഇഖാമക്ക് നിലവിലുള്ള ഫീസായ ഒരു ലക്ഷം റിയാലിൽ നിന്ന് ഇളവ് ലഭിക്കുകയില്ല.
അതേ സമയം രണ്ട് വർഷത്തേക്കുള്ള ഫീസ് നേരത്തെ അടക്കുകയാണെങ്കിൽ 1,98,039 റിയാലും മൂന്ന് വർഷത്തേക്കുള്ള ഇഖാമ ഫീസ് നേരത്തെ അടക്കുകയാണെങ്കിൽ 2,94,156 റിയാലും നാലു വർഷത്തേക്കുള്ള ഫീസ് നേരത്തെ അടക്കുകയാണെങ്കിൽ 3,88,388 റിയാലുമായിരിക്കും ഫീസ്.
അഞ്ച് വർഷത്തേക്കുള്ള ഫീസ് നേരത്തെ ഒന്നിച്ചടക്കുകയാണെങ്കിൽ 4,80,733 റിയാലും ആറു വർഷത്തേക്ക് ഒന്നിച്ചടക്കുകയാണെങ്കിൽ 5,71,346 റിയാലും ഏഴ് വർഷത്തേക്ക് ഒന്നിച്ചടക്കുകയാണെങ്കിൽ 6,60,143 റിയാലും ആയിരിക്കും ഫീസ് നൽകേണ്ടത്.
വിദേശികൾക്ക് വസ്തു വകകളും വാഹനങ്ങളും സ്വന്തം പേരിൽ വാങ്ങാൻ അനുമതി നൽകുകയും സൗദികൾക്ക് മാത്രമുണ്ടായിരുന്ന മറ്റു നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന സ്പെഷ്യൽ ഇഖാമ സ്വന്തമാക്കി സൗദിയുടെ ബിസിനസ് മേഖലയിലേക്ക് സ്വതന്ത്രമായി കടന്ന് ചെല്ലാനുള്ള അവസരം നിരവധി വിദേശികൾ ഉപയോഗപ്പെടുത്തുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa