Sunday, September 22, 2024
Jeddah

ഫ്രറ്റേണിറ്റി ജാഥക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചു

ജിദ്ദ : തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിന് മുന്നിൽ ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥക്കുള്ള സ്വീകരണ പരിപാടിക്കിടെ പ്രവർത്തകർക്കെതിരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജിൽ പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു.

സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട് അടക്കമുള്ളവരെ പോലീസ് നിഷ്ഠൂരമായ മർദ്ദിച്ച് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ രണ്ട് പ്രവർത്തകർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യപ്പെട്ടു. എസ് എഫ് ഐയും പോലീസും നടത്തിയ ഭീകരത ജനാധിപത്യ കാമ്പസുകളെ തകർക്കുന്നതാണ്. സാഹോദര്യ സന്ദേശവുമായി ജുലായ് 20 വരെ നടക്കുന്ന ഫ്രറ്റേണിറ്റി ജാഥ ഉയർത്തുന്ന ആശയ സന്ദേശങ്ങളെ രാഷ്ട്രീയമായി നേരിടാനുള്ള കരുത്ത് എസ്.എഫ്.ഐക്ക് നഷ്ടപ്പെട്ടു എന്നതാണ് ആദ്യദിനത്തിൽ തന്നെ പോലീസുമായി ചേർന്ന് ജാഥയെ തകർക്കാൻ നടത്തിയ ഹീന നീക്കം വ്യക്തമാക്കുന്നത്.

എസ് എഫ് ഐ യുടെ കാമ്പസ് ഫാസിസത്തിന് മുന്നിൽ മുട്ട് മടക്കാതെ നിശ്ചയിച്ച വഴിയിലൂടെ തന്നെ ജാഥ മുന്നോട്ട് പോകുമെന്നും കാമ്പസുകളിൽ സൗഹൃദം സംരക്ഷിക്കാനുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സാഹോദര്യ രാഷ്ട്രീയ ജാഥക്ക് പ്രവാസ ലോകത്തിന്റെ മുഴുവൻ പിന്തുണയുണ്ടായിരിക്കുമെന്നും പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q