Sunday, April 20, 2025
Jeddah

പോത്തുകല്ല് പാലിയേറ്റീവിന് ക്ലിനിക്കിന് ഒതുക്കുങ്ങൽ പഞ്ചായത്തു ഗ്ലോബൽ കെഎംസിസി യുടെ സഹായം.

കഴിഞ്ഞ ആഗസ്റ്റ് മാസത്തിലെ പ്രളയത്തിലും പേമാരിയിലും പോത്തുകല്ല് പഞ്ചായത്തിലെ പാലിയേറ്റിവ് ക്ലിനിക്കിലെ മുഴുവൻ ഉപകരണങ്ങളും ഉപയോഗ്യമല്ലാത്ത വിധം കേടുവന്ന സ്ഥിതി മനസ്സിലാക്കികൊണ്ട് ക്ലിനിക്കിലേക്ക് വേണ്ടതായിട്ടുള്ള മുഴുവൻ മെഡിക്കൽ ഉപകരണങ്ങളും ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി നൽകി.

പോത്തുകല്ല് പഞ്ചായത്തിലെ പാലിയേറ്റീവ് ക്ലീനിക്കിന് കീഴിലുള്ള. രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ഒന്നര ലക്ഷം രൂപ ചെലവഴിച്ചുകൊണ്ടു കഴിഞ്ഞ ദിവസം കൈമാറി.

പോത്തുകല്ല് പഞ്ചായത്തു യൂത്ത് ലീഗ് നേതൃ സംഗമത്തിൽ വെച്ചു നിലംബൂർ മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഇക്ബാൽ മാസ്റ്റർ, പോത്തുകല്ല് പാലിയേറ്റീവ് ക്ലിനിക്ക് പ്രസിഡന്റ് ആക്കപ്പറമ്പൻ സാദിക്കിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ട് മജീദ് കോട്ടീരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ സഹായം പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച പോത്തുകല്ലിലേക്ക് നൽകിയത്.

ചടങ്ങിൽ പോത്തുകല്ല് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലവിക്കുട്ടി ആലായി, ട്രെഷറർ പോക്കർ പി, യൂത്ത്ലീഗ് മണ്ഡലം പ്രസിഡണ്ട് അബ്ദുൽ കരീം, കാട്ടി ജലീൽ മക്കാ, സലൂബ് ജലീൽ, ദിലീപ്, അനസ് കെ ടി, എന്നിവർ സംബന്ധിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa