ഖനന മേഖലയിൽ സൗദി സ്വയം പര്യാപ്തത നേടി
യാംബു: ഖനന മേഖലയിൽ സൗദി അറേബ്യ സ്വയം പര്യാപ്തത നേടിയതായി മൈനിംഗ് മിനറൽ റിസോഴ്സസ് മന്ത്രാലയ ആക്റ്റിംഗ് അണ്ടർ സെക്രട്ടറി അഹ്മദ് ബിൻ മുഹമ്മദ് അൽ ഫഖിഹ് പ്രസ്താവിച്ചു.
വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണു സൗദി മൈനിംഗ് മേഖലയിൽ സ്വയം പര്യാപ്തത നേടിയതെന്നും ഇത് അതീവ പ്രാധ്യാന്യമേറിയതാണെന്നും ഫഖീഹ് പറഞ്ഞു.
അടുത്ത ഘട്ടം ഇൻഡസ്റ്റ്രിയൽ മിനറൽസ് പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണെന്ന് പറഞ്ഞ ഫഖീഹ് അതിനെ സംബന്ധിച്ച് പ്രഖ്യാപനം ഉടൻ വരാനിരിക്കുന്നതായും അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa