Sunday, April 6, 2025
IndiaTop Stories

ഹൈദരാബാദ് കൂട്ടബലാത്സംഗം;4 പ്രതികളെയും വെടി വെച്ച് കൊന്നു

ഹൈദരാബാദ്: വനിതാ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ നാലു പ്രതികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു.

ഇന്ന് പുലർച്ചെ സംഭവസ്ഥലമായ ഷാദ്‌നഗറിനടുത്തുള്ള ചതൻ പല്ലിയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്.

സംഭവസ്ഥലത്തെത്തിയ പ്രതികളോട് സംഭവം പുനരാവിഷ്ക്കരിച്ച് കാണിക്കാൻ പറഞ്ഞപ്പോൾ പ്രതികൾ പൊലീസിനെ തള്ളിയിട്ട് ഓടിരക്ഷപെടാൻ ശ്രമിക്കുകയും, തുടർന്ന് പോലീസ് വെടിയുതിർക്കുകയുമായിരുന്നു.

ഇക്കഴിഞ്ഞ നവംബർ 28 ന് രാത്രിയാണ് വനിതാ വെറ്റിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ശേഷം മൃതദേഹം ലോറിയിൽ കൊണ്ടുപോയി ഷാദ്‌നഗറിനടുത്തുള്ള ചതൻ പല്ലി അണ്ടർ ബ്രിഡ്ജിൽവെച്ച് കത്തിക്കുകയായിരുന്നു.

ബുധനാഴ്ച് ഷാഡ്നഗർ കോടതി കസ്റ്റഡിയിൽ വിട്ടതോടെയാണ് പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പിന് വന്നത്. തെളിവെടുപ്പിനിടെ ഡോക്ടറുടെ സെൽഫോൺ പൊലീസിന് പ്രതികൾ കാണിച്ചുകൊടുത്തിരുന്നു. അതിനുശേഷമാണ് സംഭവം പുനരാവിഷ്ക്കരിക്കാൻ ശ്രമിച്ചതും ഏറ്റുമുട്ടൽ ഉണ്ടായതും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്