Saturday, November 23, 2024
Saudi ArabiaTop Stories

സായിദും കുഞ്ഞു പെങ്ങൾ ലയാനുമാണു സൗദി സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച

തബൂക്ക്: സൗദി സോഷ്യൽ മീഡിയകളിൽ കഴിഞ്ഞ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു സായിദിൻ്റെതും സഹോദരി ലയാനിൻ്റേതും.

രണ്ട് വർഷം മുംബ് ഇവരുടെ പിതാവ് ഇവരെ വിട്ട് പിരിഞ്ഞിരുന്നു. തുടർന്ന് അനാഥരായ സായിദിൻ്റെയും ലയാനിൻ്റെയും ആശ്രയം മാതാവ് മാത്രമായി മാറി.

എന്നാൽ പിതാവില്ലാത്ത വിടവ് കുടുംബത്തിൽ ഇല്ലാതിരിക്കണമെന്ന നിർബന്ധ ബുദ്ധി പോലെയായിരുന്നു കുഞ്ഞു സായിദിൻ്റെ ഓരോ പ്രവർത്തനങ്ങളും.

തൻ്റെ നഴ്സറിയിൽ പഠിക്കുന്ന പെങ്ങളുടെ ദൈനം ദിന പഠന കാര്യങ്ങൾ സായിദ് അവളുടെ അദ്ധ്യാപകരുമായി ചർച്ച ചെയ്തു മാർഗ്ഗ നിർദ്ദേശങ്ങൾ തേടുമായിരുന്നു. സായിദിനു 9 വയസ്സ് കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേകം ഓർക്കണം.

അനാഥയായ തൻ്റെ പെങ്ങളെ നഴ്സറിയിലേക്ക് ബാഗുമായി അനുഗമിക്കുന്ന സായിദിൻ്റെ ദൃശ്യങ്ങൾ ആരോ പകർത്തിയത് സൗദി സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരുന്നു. ഈ ക്ളിപ്പ് ശ്രദ്ധയിൽ പെട്ട തബൂക്ക് പ്രവിശ്യാ വിദ്യാഭ്യാസ ഡയറക്ടർ സായിദിനെ പ്രത്യേകം ആദരിക്കുകയും ചെയ്തിരുന്നു.

ഇതിനു പുറമെ സായിദിൻ്റെ പ്രവർത്തനം കണ്ടറിഞ്ഞ് സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വർ സായിദിനു എണ്ണമറ്റ സമ്മാനങ്ങളും നൽകി ആദരിച്ചിട്ടുണ്ട്.

തൻ്റെ മകനെ ഓർത്ത് അഭിമാനം കൊള്ളുന്നതായി സായിദിൻ്റെ മാതാവ് പറഞ്ഞു. ഇളം പ്രായത്തിൽ തന്നെ തൻ്റെ പെങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന സായിദിൻ്റെ രീതിയെ സോഷ്യൽ മീഡിയയിൽ സൗദി പൗരന്മാർ ഏറെ പ്രശംസിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്