ഇന്ത്യയിൽ ലോക്ഡൗൺ മെയ് 3 വരെ നീട്ടി
ഇന്ത്യയിൽ ലോക്ഡൗൺ അടുത്ത മാസം 3 വരെ നീട്ടിയതായി പ്രധാനമന്ത്രി. പൗരന്മാർ സഹകരിക്കണമെന്നും നരേന്ദ്ര മോഡി
നിലവിലെ ലോക്ഡൗൺ ഇന്ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ രാജ്യത്ത് തുടരുന്ന കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായാണ് ലോക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയിരിക്കുന്നത്.
രാജ്യത്ത് കോവിഡിനെതിരെയുള്ള യുദ്ധം വിജയകരമായി തുടരുകയാണ്. ഇതിൽ പൗരന്മാർക്ക് ജോലി, ഭക്ഷണം, യാത്ര പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ട് എന്ന് മനസിലാക്കുന്നു. രാജ്യത്തിന്റെ നിലനില്പിനു ത്യാഗങ്ങൾ സഹിച്ച ജനങ്ങളെ നമിക്കുന്നു എന്നും പ്രധാനമന്ത്രി.
രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി. എന്നാൽ ആശ്വാസ പാക്കേജുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കൂടുതൽ ഹോട്ട് സ്പോട്ടുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങളോടെ ഇളവുകൾ അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa