ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷൻ ജിദ്ദ യാത്രയയപ്പ് നൽകി.
ജിദ്ദ: 33 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ശാന്തപുരം മഹല്ലിലെ മുള്യാകുറുശ്ശിയിൽ താമസിക്കുന്ന യൂസുഫ് കുട്ടിക്ക് ജിദ്ദയിലെ മഹല്ല് നിവാസികൾ ആദരപൂർവ്വം യാത്രയയപ്പ് നൽകി.
വെബിനാറിലൂടെ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ജിദ്ദയിലെ ശാന്തപുരം
മഹല്ല് നിവാസികൾ പങ്കെടുത്തു.
ഊർജ്ജസ്വലനായ യൂസഫ് കുട്ടിയുടെ സൗമ്യവും പക്വമായ ഇടപെടലുകൾ മഹലിന്റെ പ്രവർത്തനങ്ങളെ വളരെയധികം സഹായിച്ചു. നർമ്മത്തിലൂടെ വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ വളരെ വളരെ ലാഘവത്തോടെ പരിഹരിക്കുവാൻ കമ്മിറ്റിക്ക് സാധിച്ചു.
കളങ്കമില്ലാത്ത മനസ്സിന് ഉടമയായ കുട്ടി, എന്തൊരു സംഗതിയും വെട്ടിത്തുറന്നു പറയുവാനും, അതോടൊപ്പം എതിർപ്പുകൾ സ്വതസിദ്ധമായ നർമ്മത്തിലൂടെ അവതരിപ്പിച്ച് ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് എളുപ്പത്തിൽ പല കാര്യങ്ങളും തീർപ്പാക്കി മുന്നോട്ടു കൊണ്ടുപോവാൻ മഹല്ല് കമ്മറ്റിക്ക് സഹായിച്ചു.
മുസ്തഫ സാഹിബ്, കമറുദ്ദീൻ കെടി, ഫാറൂഖ് കെ.വി, ഫാറൂഖ് കെ.പി, മുജീബ് പിസി, മുഖത്താർ എംപി, മനാഫ്, മുജീബ് കാവിൽ, ബീരാൻ ആനമങ്ങാടൻ, നാസർ ശാന്തപുരം എന്നിവർ ശിഷ്ടജീവിതത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
നാട്ടിൽ നിന്നുകൊണ്ട് ജിദ്ദയിലെ മഹല്ല് നിവാസികളെ സേവിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ഒരു പ്രതിനിധിയായി നിശ്ചയിക്കുകയും ചെയ്തു.
യൂസഫ് കുട്ടി തന്റെ മറുപടി പ്രസംഗത്തിൽ ഈ വേർപാട് തനിക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നു എന്നും ഈ കൂട്ടായ്മ തനിക്ക് നഷ്ടമാകുമെന്നും അതോടൊപ്പം ഈ യാത്രയയപ്പ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ആദരവായി കാണുന്നു എന്നും പറഞ്ഞു.
K.M.മുസ്തഫ അധ്യക്ഷനായ യോഗത്തിൽ ബീരാൻ ആനമങ്ങാടൻ സ്വാഗതവും, പി.സി. മുജീബു നന്ദിയും പറഞ്ഞു.
ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷൻ ജിദ്ദയുടെ ഓഫീസ് ഭാരവാഹികൾ സഘടിപ്പിച്ച ഹ്രസ്വമായ ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചുകൊണ്ടുള്ള മഹല്ലിന്റെ മെമന്റോ പ്രസിഡന്റ് നാസർ ശാന്തപുരം കൈമാറി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa