Monday, September 23, 2024
IndiaTop Stories

അൺലോക്ക് 5.0; ഇന്ത്യയിൽ കൂടുതൽ ഇളവുകൾ

ന്യൂഡൽഹി: കോവി ഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിക്കപ്പെട്ട ലോക്‌ ഡൗൺ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ അഞ്ചാം ഘട്ടം “അൺലോക്ക് 5.0” അനുസരിച്ചുള്ള ഇളവുകൾ കേന്ദ്രസർക്കാർ വെളിപ്പെടുത്തി.

ഇതനുസരിച്ച് ഒക്ടോബർ 15 മുതൽ പകുതി സീറ്റ് കപ്പാസിറ്റിയിൽ തീയേറ്ററുകൾ തുറക്കാൻ അനുമതിയുണ്ട്. മൾട്ടിപ്ലക്സ്, പാർക്ക് തുടങ്ങിയവയ്ക്കും ഉപാധികളോടെ പ്രവർത്തിക്കാം. കണ്ടൈന്മെന്റ് സോൺ അല്ലാത്ത സ്ഥലങ്ങളിൽ മാത്രമാണ് ഇളവുകൾ മുഴുവനും.

സ്കൂളുകളും കോളജുകളും തുറക്കാൻ അനുമതിയുണ്ടെങ്കിലും സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാം. കുട്ടികളെ ക്ലാസുകളിൽ പ്രവേശിപ്പിക്കാൻ മാതാപിതാക്കളുടെ അനുമതിയും നിർബന്ധമാക്കി.

ഓൺലൈൻ പഠനം അടക്കമുള്ള വിദൂര സംവിധാനങ്ങൾക്കും ഇൗ അവസരത്തിലും സംവിധാനങ്ങൾ ഉണ്ടാവണമെന്നും നിർദേശമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q