മാസ്‌കും വായ് നാറ്റവും; പരിഹാരം എങ്ങനെ?
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വ്യാപകമായ മാസ്ക് ധരിക്കൽ നിലവിൽ ഒരു ചിട്ടയായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും ജനങ്ങളുമായി നിരന്തരം ഇടപഴകേണ്ടി വരുന്ന കച്ചവടക്കാരും ആരോഗ്യപ്രവർത്തകരും ദിവസത്തിന്റെ കൂടുതൽ സമയവും മാസ്ക് ധരിച്ചു കൊണ്ടാണ് നിലകൊള്ളുന്നത്.
ഈ സാഹചര്യത്തിൽ കൂടുതൽ സമയം മാസ്ക് ധരിക്കുന്നവരിൽ നിന്നും വ്യാപകമായി കേൾക്കാവുന്ന ഒരു പ്രശ്നമാണ് വായ്നാറ്റം. അൽപ സമയം മാത്രം മാസ്ക് ധരിക്കുന്നവരിൽ നിന്നും വ്യത്യസ്തമായി കൂടുതൽ സമയം മാസ്‌ക്കിനുള്ളിൽ ചെലവഴിക്കുന്നവർക്കാണ് ഇൗ പ്രശ്നം കൂടുതൽ കാണപ്പെടുന്നത്.
പ്രധാനമായും രണ്ട് പരിഹാരങ്ങളാണ് വിദഗ്ധർ ഇതിന് നിർദേശിക്കുന്നത്. വായിലെ അസിഡിറ്റിയെ ഇല്ലാതാക്കുന്ന ഉമിനീരിന്റെ അളവ് കുറയുന്നത് തടയാൻ സഹായിക്കുകയും ബാക്ടീരിയ വ്യാപനം തടയാൻ ആവശ്യമുള്ളതും ആയതിനാൽ ഇടയ്ക്കിടെ വെള്ളം കുടിക്കുക എന്നുള്ളതും മധുരം കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളും കാപ്പിയും കുറക്കുക എന്നുള്ളതുമാണ് അത്.
കൂടാതെ ഇടയ്ക്കിടെ വായ വൃത്തിയാക്കുന്നതും ബ്രഷ് ചെയ്യുന്നത് ദിവസം രണ്ടു തവണയെങ്കിലും ആക്കുന്നതും മാസ്ക് ഉപയോഗ ശേഷം വൃത്തിയാക്കുന്നതും ഇൗ പ്രശ്നത്തെ തടയാൻ സഹായിക്കുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa