സൗദിക്ക് പുറത്തുള്ളവരുടെ ഇഖാമയും റി എൻട്രിയും ഓൺലൈൻ വഴി പുതുക്കുന്ന സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു; പ്രൊബേഷൻ കാലാവധിക്കിടെ എക്സിറ്റ് വിസ ഇഷ്യു ചെയ്യാം
റിയാദ്: അബ്ഷിർ വഴിയും മുഖീം വഴിയും പുതിയ സേവനങ്ങൾ സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാക്കുന്ന പദ്ധതികൾ സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സൗദിക്ക് പുറത്തുള്ള വിദേശികളുടെ ഇഖാമയും റി എൻട്രിയും അബ്ഷിർ വഴിയും മുഖീം വഴിയും പുതുക്കുന്ന സംവിധാനമാണു പ്രഖ്യാപനത്തിൽ ഒന്ന്. നേരത്തെ തന്നെ ലഭ്യമായിരുന്ന ഈ സേവനം ഉപയോഗിച്ച് നിരവധി വിദേശികൾ ഇഖാമയും റി എൻട്രിയും ഇതിനകം പുതുക്കിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നാണു അധികൃതർ നടത്തിയത്.
പ്രൊബേഷൻ പിരീഡിൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യലും, 15 വയസ്സിനു താഴെയുള്ള സൗദികളുടെ പാസ്പോർട്ട് ഇഷ്യു ചെയ്യലും പുതുക്കലും, മറ്റു നിരവധി സേവനങ്ങളും ഇനി മുതൽ അബ്ഷിർ വഴിയും മുഖീം വഴിയും ലഭ്യമാകുമെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa